സ്മരണകളുണർത്തി മാന്നാനത്ത് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം
സ്മരണകളുണർത്തി മാന്നാനത്ത് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം
Tuesday, January 26, 2021 1:17 AM IST
മാ​​ന്നാ​​നം: സെ​​​ന്‍റ് എ​​​ഫ്രെം​​​സ് സ്പോ​​​ർ​​​ട്സ് അ​​​ക്കാ​​​ദ​​​മി​​യു​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന പൂ​​​ർ​​​വ വി​​​ദ്യാ​​​ർ​​​ഥി സം​​​ഗ​​​മ​​​വും ബാ​​​സ്ക​​​റ്റ്ബോ​​​ൾ മ​​​ത്സ​​​ര​​​വും പ​​ഴ​​യ​​കാ​​ല സ്മ​​ര​​ണ​​ക​​ളു​​ണ​​ർ​​ത്തി​​യ കൗ​​​തു​​​ക​​ക്കാ​​ഴ്ച​​യാ​​യി. മാ​​​ന്നാ​​​നം സെ​​​ന്‍റ് എ​​​ഫ്രേം​​​സ് സ്കൂ​​ളു​​​മാ​​​യി ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​ അ​​ക്കാ​​ദ​​മി, 2003 - ൽ ​​​ഫാ.​​​ആ​​​ന്‍റ​​ണി കാ​​​ഞ്ഞി​​​ര​​​ത്തി​​ങ്ക​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ​കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്പോ​​​ർ​​​ട്സ് കൗ​​​ൺ​​​സി​​​ലി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​യാ​​ണ് ആ​​രം​​ഭി​​ച്ച​​ത്. കാ​​​യി​​​ക​​​രം​​​ഗ​​​ത്തും പ​​​ഠ​​​ന​​​രം​​​ഗ​​​ത്തും വി​​​ദ്യാ​​​ർ​​​ഥി​​ക​​​ളു​​​ടെ സ​​​മ​​​ഗ്ര​​​മാ​​​യ വ​​​ള​​​ർ​​​ച്ച ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന അ​​​ക്കാ​​​ദ​​​മി ചു​​രു​​ങ്ങി​​യ കാ​​ലം​​കൊ​​ണ്ടു​​ത​​ന്നെ ഇ​​​ന്ത്യ​​​യി​​​ലെ മി​​​ക​​​ച്ച സ്പോ​​​ർ​​​ട്സ് അ​​​ക്കാ​​​ദ​​​മി​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യി മാ​​റി.​ ഏ​​​ഴാം ക്ലാ​​​സ് മു​​​ത​​​ൽ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​ക​​​ൾ​​​ക്കാ​​​ണ് ഇ​​വി​​ടെ പ്ര​​​വേ​​​ശ​​​നം.

തു​​ട​​ക്ക​​ത്തി​​ൽ ബാ​​സ്ക​​റ്റ് ബോ​​ളി​​ലാ​​യി​​രു​​ന്നു അ​​ക്കാ​​ദ​​മി ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ച്ച​​ത്. ഇ​​വി​​ടെ പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച പ​​ല​​രും കേ​​​ര​​​ള​​​ത്തി​​​ന്‍റെ മാ​​​ത്ര​​​മ​​​ല്ല ഇ​​​ന്ത്യ​​​യി​​​ലെ ത​​​ന്നെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ബാ​​​സ്ക​​​റ്റ്ബോ​​​ൾ താ​​​ര​​​ങ്ങ​​​ളാ​​യി മാ​​റി. പി​​ന്നീ​​ട് 2009-ൽ ​​​കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​മാ​​​യി ചേ​​​ർ​​​ന്നു സ്ഥാ​​പി​​ച്ച ക്രി​​​ക്ക​​​റ്റ് അ​​​ക്കാ​​​ദ​​​മി​​​യും മി​​ക​​വാ​​ർ​​ന്ന നി​​ര​​വ​​ധി താ​​ര​​ങ്ങ​​ൾ​​ക്ക് ജ​​ന്മം ന​​ൽ​​കി. ​അ​​​ടു​​​ത്ത കാ​​ല​​ത്തു ന​​​ട​​​ന്ന സ​​​യ്യി​​​ദ് മു​​​ഷ്താ​​​ഖ് അ​​​ലി ട്രോ​​​ഫി​​​യി​​​ൽ ത​​​ക​​​ർ​​​പ്പ​​​ൻ സെ​​​ഞ്ചു​​​റി​​​യോ​​​ടെ തി​​​ള​​​ങ്ങി​​​യ മു​​​ഹ​​​മ്മ​​​ദ് അ​​​സ്റു​​​ദി​​​ൻ, ര​​​ഞ്ജി താ​​​രം സി​​​ജോ​​​മോ​​​ൻ ജോ​​​സ​​​ഫ്, കേ​​​ര​​​ള​​​ത്തി​​ന്‍റെ അ​​​ണ്ട​​​ർ 19 താ​​​രം ആ​​​ൽ​​​ബി​​​ൻ ബി​​​നു തു​​ട​​ങ്ങി​​യ​​വ​​ർ അ​​ക്കാ​​ദ​​മി​​യു​​ടെ അ​​ഭി​​മാ​​ന​​ങ്ങ​​ളാ​​ണ്.

കാ​​​യി​​​ക താ​​​ര സം​​​ഗ​​​മ​​​ത്തി​​​ൽ അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ വി​​​വി​​​ധ ബാ​​​ച്ചു​​​ക​​​ളി​​​ൽ പ​​​ഠി​​​ച്ച 100 ൽ ​​​പ​​​രം വി​​​ദ്യാ​​​ർ​​​ഥി​​ക​​​ൾ അ​​ക്കാ​​ദ​​മി​​യു​​ടെ കോ​​​ർ​​​ട്ടി​​​ൽ ഒ​​​ത്തു​​​കൂ​​​ടി. നി​​​ല​​​വി​​​ൽ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​ക​​​ളും മു​​​ൻ കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ളും ടീ​​​മു​​​ക​​​ൾ ആ​​​യി തി​​​രി​​​ഞ്ഞ് ന​​​ട​​​ത്തി​​​യ 3 on 3 (3x3)മ​​​ത്സ​​​രം കാ​​ണി​​ക​​ളെ ആ​​​വേ​​​ശ​​​ത്തി​​​ന്‍റെ കൊ​​​ടി​​​മു​​​ടി​​​യി​​​ൽ എ​​​ത്തി​​ച്ചു. സം​​​സ്ഥാ​​​ന താ​​​ര​​​മാ​​​യ ക​​​സ്റ്റം​​​സി​​​ന്‍റെ റോ​​​ബി​​​ൻ എ​​​സ് ഓ​​​ര​​​ത്ത്, ചാ​​​ക്കോ സി . ​​സൈ​​​മ​​​ൺ ( കേ​​​ര​​​ള വ​​​ർ​​​മ കോ​​​ള​​ജ്) ,അ​​​ഖി​​​ൽ ബി., ​​​ജ്യൂ​​​വ​​​ൽ ജോ​​​ൺ (എ​​സ്.​​ബി. കോ​​​ള​​​ജ്) ടോ​​​ണി കെ .​​മാ​​​ത്യു (കെ ​​​എ​​സ് ഇ ​​​ബി), ജി​​​സ്‌​​​മോ​​​ൻ (കെ ​​ഇ കോ​​​ള​​ജ്) യൂത്ത് ബാ​​​സ്ക​​​റ്റ്ബോ​​​ളി​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​യി ക​​​ളി​​​ച്ച ജെ​​​റോം പ്രി​​​ൻ​​​സ് എ​​​ന്നി​​​വ​​​ർ പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ടീ​​മി​​ൽ ചേ​​ർ​​ന്ന് പ​​ന്തെ​​റി​​ഞ്ഞു.


പൂ​​​ർ​​​വ​​വി​​​ദ്യാ​​​ർ​​​ഥി​​ക​​​ളു​​​ടെ സ്നേ​​​ഹ​​​വും കൂ​​​ട്ടാ​​​യ്മ​​​യും ആ​​​ണ് അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ബ​​​ല​​​മെ​​​ന്നു ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​ആ​​​ന്‍റണി കാ​​​ഞ്ഞി​​​ര​​​ത്തി​​​ങ്ക​​​ൽ പ​​​റ​​​ഞ്ഞു. എം.​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ചീ​​​ഫ് സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​സ​​​റും മു​​​ൻ സം​​​സ്ഥാ​​​ന ബാ​​​സ്ക​​​റ്റ്ബോ​​​ൾ താ​​​ര​​​വു​​​മാ​​​യ കെ.​​​എ. ജോ​​​ർ​​​ജ് യോ​​ഗ​​ത്തി​​ൽ ‌അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​​ഖി​​​ൽ മാ​​​ത്യു സ​​​ണ്ണി (യൂ​​​ത്ത് ഇ​​​ന്ത്യ) മു​​​ഹ​​​മ്മ​​​ദ്‌ ഷി​​​റാ​​​സ് (യൂ​​​ത്ത്, ജൂ​​​ണി​​യ​​​ർ ഇ​​​ന്ത്യ ), ജെ​​​റോം പ്രി​​​ൻ​​​സ് (യൂ​​​ത്ത് ഇ​​​ന്ത്യ), ബം​​ഗ​​ളു​​രൂ​​വി​​ൽ ന​​​ട​​​ക്കു​​​ന്ന സീ​​​നി​​​യ​​​ർ ഇ​​​ന്ത്യ​​​ൻ ക്യാ​​​മ്പി​​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ ആ​​​രോ​​​ൺ വി.​​ ബ്ലെ​​​സ​​ൺ തു​​ട​​ങ്ങി​​യ​​വ​​ർ ഈ ​​​അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ സം​​​ഭാ​​​വ​​​ന​​ക​​ളാ​​ണ്. ജി​​​ല്ലാ ബാ​​​സ്ക​​​റ്റ്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു ഡി. ​​​തേ​​​മാ​​​ൻ, ഫാ. ​​​ലൂ​​​ക്ക ആ​​​ന്‍റ​​ണി ചാ​​​വ​​​റ (പ്രി​​​ൻ​​​സി​​​പ്പ​​ൽ) എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ബാ​​​സ്ക​​​റ്റ്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി സ​​​ലിം , അ​​​തി​​​ര​​​മ്പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്ത് മാ​​​ന്നാ​​​നം ഡി​​​വി​​​ഷ​​​ൻ മെ​​​മ്പ​​​ർ ഷാ​​​ജി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

മു​​​ൻ​​​കാ​​​ല ബാ​​​സ്ക​​​റ്റ്ബാ​​​ൾ പ​​​രി​​​ശീ​​​ല​​​കരാ​​​യ രാ​​​ജ​​​ൻ ഡേ​​​വി​​​ഡ്, തോ​​​മ​​​സ് ചാ​​​ണ്ടി, ഡി​​​മ​​​ൽ സി. ​​​മാ​​​ത്യു, സാ​​​മുവൽ പി.​​ വ​​​ർ​​​ക്കി, കോ​​ച്ചു​​മാ​​രാ​​യ വി.​​എം. പ്രേം ​​​കു​​​മാ​​​ർ, അ​​​ജി തോ​​​മ​​​സ്, ജോ​​​ബി​​​ൻ വ​​​ർ​​ഗീ​​​സ് ഷാ​​​രോ​​​ൺ ജോ​​​ൺ, മു​​​ഹ​​​മ്മ​​​ദ്‌ വാ​​​സീം തു​​​ട​​​ങ്ങി​​​യ​​വ​​രും താ​​ര​​സം​​ഗ​​മ​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.