മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിനു മുന്പിൽ ഡോക്ടർമാരുടെ ധർണ നാളെ
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിനു മുന്പിൽ ഡോക്ടർമാരുടെ ധർണ നാളെ
Tuesday, January 26, 2021 1:17 AM IST
കോ​ട്ട​യം: സ​ർ​ക്കാ​രി​നു മു​ന്പാ​കെ പ​ല​ത​വ​ണ പ​രാ​തി​ക​ൾ ഉ​ന്ന​യി​ച്ചി​ട്ടും നാ​ളി​തു​വ​രെ പ​രി​ഹാ​ര​മു​ണ്ടാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു നാ​ളെ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​നു മു​ന്പി​ൽ കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് മെ​ഡി​ക്ക​ൽ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​ജി​പി​എം​ടി​എ) ധ​ർ​ണ ന​ട​ത്തും. സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​പ​ക്ഷം ഫെ​ബ്രു​വ​രി ആ​ദ്യ​വാ​ര​ത്തി​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പ​തി​നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷം മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലു​ള്ള മെ​ഡി​ക്ക​ൽ അ​ധ്യാ​പ​ക​രു​ടെ ശ​ന്പ​ള​വും അ​ല​വ​ൻ​സു​ക​ളും പ​രി​ഷ്ക​രി​ച്ചു​കൊ​ണ്ടു പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു​ക​ളി​ൽ അ​പാ​ക​ത​ക​ളേ​റെ​യെ​ന്നു പ​രാ​തി. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രു​ടെ സീ​നി​യോ​റി​റ്റി സ​ർ​വീ​സ് നി​യ​മ​പ്ര​കാ​രം പ​രി​ഹ​രി​ക്കു​ന്ന​തി​ലും അ​സോ​സി​യേ​റ്റ് കേ​ഡ​റി​ലേ​ക്കു​ള്ള സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ന്ന​തി​ലും പ​ത്തു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഉ​ന്ന​യി​ച്ച ക്ര​മ​പ്ര​ശ്ന​ങ്ങ​ൾ ഇ​തു​വ​രെ പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ത​ന്മൂ​ലം മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലെ സ്ഥാ​ന​ക്ക​യ​റ്റ​ങ്ങ​ൾ സ്തം​ഭി​ച്ചു. പു​തി​യ ഉ​ത്ത​ര​വി​ലൂ​ടെ ഓ​രോ കേ​ഡ​റു​ക​ളി​ലെ​യും ക​രി​യ​ർ മു​ന്നേ​റ്റ​ത്തി​നു​ള്ള സ​മ​യ​പ​രി​ധി ഉ​യ​ർ​ത്തി.


പു​തി​യ ഉ​ത്ത​ര​വി​ലൂ​ടെ നി​ല​വി​ലു​ള്ള എ​ൻ​ട്രി ലെ​വ​ൽ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പു ന​ല്കി​യി​രു​ന്നു. എ​ന്നാ​ൽ, പു​തി​യ ശ​ന്പ​ള​പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വി​ലും അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല അ​പാ​ക​ത​ക​ൾ ഇ​ര​ട്ടി​പ്പി​ക്കു​ക​യാ​ണു ചെ​യ്ത​ത്. പു​തി​യ ഉ​ത്ത​ര​വി​ലൂ​ടെ എ​ൻ​പി​എ, പി​സി​എ എ​ന്നീ അ​ല​വ​ൻ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.