ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​: ത​ല​മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധി​ക്കാ​ന്‍ കെ​എ​ച്ച്ആ​ര്‍​എ
Friday, February 26, 2021 12:05 AM IST
കൊ​​​ച്ചി: പാ​​​ച​​​ക​​​വാ​​​ത​​​കം അ​​​ട​​​ക്ക​​​മു​​​ള്ള പെ​​​ട്രോ​​​ളി​​​യം ഉ​​​ല്‍​പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​വ​​​ര്‍​ധ​​​ന​​​യി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ചും പെ​​​ട്രോ​​​ളി​​​യം ഉ​​​ല്‍​പ​​​ന്ന​​​ങ്ങ​​​ളെ ജി​​​എ​​​സ്ടി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടും മാ​​​ര്‍​ച്ച് ര​​​ണ്ടി​​​നു രാ​​​വി​​​ലെ 11 മു​​​ത​​​ല്‍ ധ​​​ര്‍​ണ ന​​​ട​​​ത്താ​​​ന്‍ കേ​​​ര​​​ള ഹോ​​​ട്ട​​​ല്‍ ആ​​​ൻ​​ഡ് റ​​​സ്റ്റ​​റ​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍​പ​​റേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ല്‍ ത​​​ല​​​മു​​​ണ്ഡ​​​നം ചെ​​​യ്ത് പി​​​ച്ച​​​ച്ച​​​ട്ടി​​​യു​​​മാ​​​യി​​​ട്ടാ​​​ണ് പ്ര​​​തി​​​ഷേ​​​ധ ധ​​​ര്‍​ണ ന​​​ട​​​ത്തു​​​ന്ന​​​ത്.


കേ​​​ര​​​ള ഹോ​​​ട്ട​​​ല്‍ ആ​​​ൻ​​ഡ് റ​​​സ്റ്റ​​റ​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന​​​ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളും എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​ണ് ത​​​ല​​​മു​​​ണ്ഡ​​​ന​​​പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.