ട്രെ​യി​നി​ല്‍ ക​ട​ത്തി​യ 2.2 കോ​ടി​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി
ട്രെ​യി​നി​ല്‍  ക​ട​ത്തി​യ 2.2 കോ​ടി​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി
Friday, February 26, 2021 12:06 AM IST
കോ​​​ഴി​​​ക്കോ​​​ട്: ട്രെ​​​യി​​​നി​​​ല്‍ ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന 2.2 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ റെ​​​യി​​​ല്‍​വേ പ്രൊ​​​ട്ട​​​ക്‌​​ഷ​​​ന്‍ ഫോ​​​ഴ്‌​​​സ് (ആ​​​ര്‍​പി​​​എ​​​ഫ്) പി​​​ടി​​​കൂ​​​ടി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മും​​​ബൈ​​​യി​​​ല്‍​നി​​​ന്ന് കോ​​​ഴി​​​ക്കോ​​​ട്ടെ​​​ത്തി​​​യ നേ​​​ത്രാ​​​വ​​​തി എ​​​ക്‌​​​സ്പ്ര​​​സി​​​ല്‍​നി​​​ന്നാ​​​ണ് സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് രാ​​​ജ​​​സ്ഥാ​​​ന്‍ സ്വ​​​ദേ​​​ശി ര​​​മേ​​​ഷ് സിം​​​ഗ് ര​​​ജ്പ​​​ത്തി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ഇ​​​യാ​​​ളെ ചോ​​​ദ്യം ചെ​​​യ്ത​​​തി​​​ല്‍നി​​​ന്നു കോ​​​ഴി​​​ക്കോ​​​ട്ടെ ജ്വ​​​ല്ല​​​റി​​​യി​​​ലേ​​​ക്കാ​​​ണു സ്വ​​​ര്‍​ണം കൊ​​​ണ്ടു​​​വ​​​ന്ന​​​തെ​​​ന്നാ​​​ണ് അ​​​റി​​​യാ​​​നാ​​​യ​​​ത്.


കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ന്‍ ര​​​മേ​​​ഷ് സിം​​​ഗ് ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ആ​​​ര്‍​പി​​​എ​​​ഫ് അ​​​റി​​​യി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ല്‍ സ്‌​​​റ്റേ​​​റ്റ് ജി​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​വും റ​​​വ​​​ന്യൂ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സും അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.