പ​രി​ശീ​ല​ക​രു​ടെ നി​യ​മ​ന​ത്തി​നാ​യി അ​ണി​യ​റ നീ​ക്കം
Friday, February 26, 2021 12:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളാ സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ലി​​​ൽ പ​​​രി​​​ശീ​​​ല​​​ക​​​രു​​​ടെ ഒ​​​ഴി​​​വി​​​ലേ​​​ക്കു​​ള്ള സ്ഥി​​​രം നി​​​യ​​​മ​​​ന​​ത്തി​​നു കൗ​​​ണ്‍​സി​​​ലി​​​ലെ ത​​​ന്നെ ചി​​​ല​​​ർ ഇ​​​ട​​​നി​​​ല​​​ക്കാ​​​രാ​​​യി നി​​​ൽക്കു​​​ന്നു​​​വെ​​​ന്ന് ആ​​​ക്ഷേ​​​പം. നി​​​ല​​​വി​​​ൽ സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ലി​​​ൽ 143 സ്ഥി​​​രം പ​​​രി​​​ശീ​​​ല​​​ക​​​രു​​​ടെ പോ​​​സ്റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ 43 പോ​​​സ്റ്റു​​​ക​​​ൾ ഇ​​​പ്പോ​​​ൾ ഒ​​​ഴി​​​ഞ്ഞു കി​​​ട​​​ക്കു​​​ക​​​യാ​​​ണ്.

ഈ ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ക​​​രാ​​​റു​​​കാ​​​രെയോ താ​​​ത്കാ​​​ലി​​​ക​​​ക്കാ​​​രെ​​​യോ കോ​​​ച്ചു​​​മാ​​​രാ​​​യി നി​​​യ​​​മി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്. കൗ​​​ണ്‍​സി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ നി​​​ല​​​വി​​​ൽ പ​​​രി​​​ശീ​​​ല​​​ക​​​രു​​​ടെ ഒ​​​ഴി​​​വു​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത കാ​​​യി​​​ക ഇ​​​ന​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി അ​​​റി​​​യു​​​ന്നു. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത് ചി​​​ല​​​രെ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​യ​​​റ്റാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മ​​​ായാ​​​ണെ​​​ന്നാ​​​ണ് സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.