തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 3,677 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 4,652 പേർ രോഗമുക്തി നേടി. 63,582 സാന്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78. ഇന്നലെ 14 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 4,150 ആയി. 20 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂർ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275, മലപ്പുറം 270, തിരുവനന്തപുരം 261, തൃശൂർ 260, കാസർഗോഡ് 141, പാലക്കാട് 112, വയനാട് 93, ഇടുക്കി 86.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.