ഓര്‍ഡിനന്‍സ്: സർക്കാരിനു നോട്ടീസ് നല്കാൻ ഹൈക്കോടതി നിർദേശം
ഓര്‍ഡിനന്‍സ്: സർക്കാരിനു നോട്ടീസ് നല്കാൻ ഹൈക്കോടതി നിർദേശം
Saturday, February 27, 2021 1:50 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ കൊ​​ണ്ടു​​വ​​ന്ന മ​​ത്സ്യ​​വി​​പ​​ണ​​ന, ലേ​​ല ഗു​​ണ​​നി​​ല​​വാ​​ര ഓ​​ര്‍ഡി​​ന​​ന്‍സ് ചെ​​റു​​കി​​ട പ​​ര​​മ്പ​​രാ​​ഗ​​ത മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ ബു​​ദ്ധി​​മു​​ട്ടി​​ക്കു​​ന്ന​​താ​​ണെ​​ന്നാ​​രോ​​പി​​ച്ച് ധീ​​വ​​ര ട്ര​​സ്റ്റി​​നു​​വേ​​ണ്ടി മാ​​നേ​​ജിം​​ഗ് ട്ര​​സ്റ്റി സു​​ധി​​ര​​ഞ്ജ​​ന്‍ ഉ​​ള്‍പ്പെ​​ടെ ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ല്‍ സ​​ര്‍ക്കാ​​രി​​നു നോ​​ട്ടീ​​സ് ന​​ല്‍കാ​​ന്‍ ഹൈ​​ക്കോ​​ട​​തി നി​​ര്‍ദേ​​ശം .

2020 സെ​​പ്റ്റം​​ബ​​ര്‍ 23നാ​​ണ് സ​​ര്‍ക്കാ​​ര്‍ ഓ​​ര്‍ഡി​​ന​​ന്‍സ് കൊ​​ണ്ടു​​വ​​ന്ന​​ത്. ചെ​​റു​​കി​​ട മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ അ​​ഭി​​പ്രാ​​യം തേ​​ടാ​​തെ​​യാ​​ണ് ഓ​​ര്‍ഡി​​ന​​ന്‍സ് കൊ​​ണ്ടു​​വ​​ന്ന​​തെ​​ന്നും വ​​ന്‍കി​​ട മ​​ത്സ്യ​​ബ​​ന്ധ​​ന​​ക്കാ​​രെ​​യും ചെ​​റു​​കി​​ട - പ​​ര​​മ്പ​​രാ​​ഗ​​ത മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ​​യും ഒ​​രു പോ​​ലെ​​യാ​​ണ് ഓ​​ര്‍ഡി​​ന​​ന്‍സി​​ല്‍ പ​​രി​​ഗ​​ണി​​ച്ചി​​ട്ടു​​ള്ള​​തെ​​ന്നും ഹ​​ര്‍ജി​​യി​​ല്‍ ആ​​രോ​​പി​​ക്കു​​ന്നു. ചെ​​റു​​കി​​ട മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍ മീ​​നു​​മാ​​യി ലേ​​ലം സെ​​ന്‍റ​​റു​​ക​​ളി​​ല്‍ പോ​​യി സ​​ര്‍ട്ടി​​ഫി​​ക്ക​​റ്റ് വാ​​ങ്ങ​​ണ​​മെ​​ന്ന​​ത് അ​​ട​​ക്ക​​മു​​ള്ള വ്യ​​വ​​സ്ഥ​​ക​​ള്‍ പ്രാ​​യോ​​ഗി​​ക​​മ​​ല്ല. മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ സാ​​മ്പ​​ത്തി​​ക​​മാ​​യി ത​​ക​​ര്‍ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള ഓ​​ര്‍ഡി​​ന​​ന്‍സ് റ​​ദ്ദാ​​ക്കു​​ക​​യോ ചെ​​റു​​കി​​ട മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ ഇ​​തി​​ല്‍ നി​​ന്ന് ഒ​​ഴി​​വാ​​ക്കു​​ക​​യോ വേ​​ണ​​മെ​​ന്നും ഹ​​ര്‍ജി​​യി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.