ഭാ​ഷാ​ധ്യാ​പ​ക സം​സ്ഥാ​ന സ​മ്മേ​ള​നം തൃ​ശൂ​രി​ൽ
Wednesday, March 3, 2021 1:08 AM IST
തൃ​​​ശൂ​​​ർ: പൗ​​​ര​​​സ്ത്യ ഭാ​​​ഷാ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​യു​​​ടെ (പി.​​​ബി.​​​എ​​​സ്) 73-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം അ​​​ഞ്ച്, ആ​​​റ് തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ക്കും.

സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി ഹാ​​​ളി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു ന​​​ട​​​ക്കു​​​ന്ന പ്ര​​​തി​​​നി​​​ധി​​​സ​​​മ്മേ​​​ള​​​നം പി.​​​ബി.​​​എ​​​സ് മു​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം. ​​​രാ​​​ജേ​​​ന്ദ്ര​​​ൻ നാ​​​യ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നി​​​നു സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ എം.​​​കെ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​പി.​​​ആ​​​ർ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​കും. ഉ​​​ച്ച​​​യ്ക്ക് 1.30നു ​​​ന​​​ട​​​ക്കു​​​ന്ന യാ​​​ത്ര​​​യ​​​യ​​​പ്പു സ​​​മ്മേ​​​ള​​​നം തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മേ​​​യ​​​ർ എം.​​​കെ. വ​​​ർ​​​ഗീ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. തൃ​​​ശൂ​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൻ. ഗീ​​​ത മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ ടി.​​​ഡി. അ​​​നി​​​താ​​​കു​​​മാ​​​രി, കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ല​​​ർ റെ​​​ജി ജോ​​​യ് എ​​​ന്നി​​​വ​​​ർ പ്രസംഗിക്കും. സ​​​മ്മേ​​​ള​​​നം ശ​​​നി​​​യാ​​​ഴ്ച സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.