കൊ​ല്ല​ത്തെ സി​പി​എം പ​ട്ടി​ക​യി​ൽ മൂ​ന്ന് സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ
കൊ​ല്ല​ത്തെ സി​പി​എം പ​ട്ടി​ക​യി​ൽ മൂ​ന്ന് സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ
Wednesday, March 3, 2021 1:40 AM IST
കൊ​​​ല്ലം: കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ സി​​​പി​​​എം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സാ​​​ധ്യ​​​താ പ​​​ട്ടി​​​ക​​​യി​​​ൽ മൂ​​​ന്ന് സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​ർ. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ നാ​​​ല് സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ച്ച പാ​​​ർ​​​ട്ടി ഇ​​​ക്കു​​​റി അ​​​ഞ്ചി​​​ട​​​ത്ത് മ​​​ത്സ​​​രി​​​ക്കാ​​​നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

കൊ​​​ല്ല​​​ത്ത് സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​യും സി​​​നി​​​മാ​​​താ​​​ര​​​വു​​​മാ​​​യ എം.​​​മു​​​കേ​​​ഷ് ത​​​ന്നെ മ​​​ത്സ​​​രി​​​ക്കും. ഇ​​​ര​​​വി​​​പു​​​ര​​​ത്ത് ര​​​ണ്ടാ​​​മൂ​​​ഴ​​​ത്തി​​​ന് എം.​​​നൗ​​​ഷാ​​​ദ് എം​​​എ​​​ൽ​​​എ​​​ക്കും പ​​​ച്ച​​​ക്കൊ​​​ടി ല​​​ഭി​​​ച്ച് ക​​​ഴി​​​ഞ്ഞു. കു​​​ണ്ട​​​റ​​​യി​​​ൽ സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ കൂ​​​ടി​​​യാ​​​യ ജെ.​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ​​​യെ മ​​​ത്സ​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും യോ​​​ഗം സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.


ഈ ​​​ആ​​​വ​​​ശ്യം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യേ​​​റ്റും പി​​​ന്നീ​​​ട് സം​​​സ്ഥാ​​​ന സ​​​മി​​​തി യോ​​​ഗ​​​വും അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് സാ​​​ധ്യ​​​ത. മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ​​​യ്ക്ക് ഇ​​​ള​​​വ് ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ പാ​​​ർ​​​ട്ടി കു​​​ണ്ട​​​റ ഏ​​​രി​​​യാ ക​​​മ്മി​​​റ്റി അം​​​ഗം എ​​​സ്.​​​എ​​​ൽ.​​​സ​​​ജി​​​കു​​​മാ​​​ർ, സം​​​സ്ഥാ​​​ന യു​​​വ​​​ജ​​​ന ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം ചി​​​ന്താ ജെ​​​റോം എ​​​ന്നി​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ളാ​​​യി​​​രി​​​ക്കും പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.


എ​​​സ്.​​​ആ​​​ർ.​​​സു​​​ധീ​​​ർ​​​കു​​​മാ​​​ർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.