അഴിമതിയുടെ കാര്യത്തിൽ യുഡിഎഫും എൽഡിഎഫും ഒരേ തൂവൽപക്ഷികൾ: സ്മൃതി ഇറാനി
Wednesday, March 3, 2021 1:46 AM IST
കോ​​ട്ട​​യം: അ​​ഴി​​മ​​തി​​യു​​ടെ കാ​​ര്യ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ൽ എ​​ൽ​​ഡി​​എ​​ഫും യു​​ഡി​​എ​​ഫും മ​​ത്സ​​രി​​ക്കു​​ക​​യാ​​ണെ​ന്ന് കേ​​ന്ദ്ര​​മ​​ന്ത്രി സ്മൃ​​തി ഇ​​റാ​​നി. ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ കെ. ​​സു​​രേ​​ന്ദ്ര​​ൻ ന​​യി​​ക്കു​​ന്ന വി​​ജ​​യ​​യാ​​ത്ര​​യു​​ടെ കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ പ​​ര്യ​​ട​​ന​​ത്തി​​ന്‍റെ സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സ്മൃ​​തി ഇ​​റാ​​നി.

രാ​​മ​​ക്ഷേ​​ത്രം നി​​ർ​​മി​​ക്കു​​ന്ന ബി​​ജെ​​പി കേ​​ര​​ള​​ത്തി​​ൽ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്നാ​​ൽ ശ​​ബ​​രി​​മ​​ല ആ​​ചാ​​ര സം​​ര​​ക്ഷ​​ണ​​ത്തി​​ന് ന​​ട​​പ​​ടി​​യെ​​ടു​​ക്കും. ഇ​​ട​​തു​​പ​​ക്ഷം ശ​​ബ​​രി​​മ​​ല​​യെ ത​​ക​​ർ​​ക്കാ​​ൻ ശ്ര​​മി​​ച്ച​​പ്പോ​​ൾ കോ​​ണ്‍​ഗ്ര​​സ് ഗാ​​ല​​റി​​യി​​ലി​​രു​​ന്നു ക​​ളി​​കാ​​ണു​​ക​​യാ​​യി​​രു​​ന്നു. അ​ഴി​മ​തി​യു​ടെ കാ​ര്യ​ത്തി​ൽ ഇ​രു​മു​ന്ന​ണി​ക​ളും ഒ​രേ തൂ​വ​ൽ​പ​ക്ഷി​ക​ളാ​ണ്. ആ​​ഴ​​ക്ക​​ട​​ൽ വ​​രെ വി​​റ്റ് അ​​ഴി​​മ​​തി ന​​ട​​ത്തി​​യ പി​​ണ​​റാ​​യി സ​​ർ​​ക്കാ​​രി​​നെ തൂ​​ത്തെ​​റി​​യാ​​ൻ കേ​​ര​​ള​​ത്തി​​ലെ ജ​​ന​​ങ്ങ​​ൾ ത​​യാ​​റാ​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും കേ​​ന്ദ്ര​​മ​​ന്ത്രി പ​​റ​​ഞ്ഞു.


അ​​ഴി​​മ​​തി​​ക്കെ​​തി​​രെ​​യു​​ള്ള വി​​ധി​​യെ​​ഴു​​ത്താ​​യി​​രി​​ക്കും ഏ​​പ്രി​​ൽ ആ​​റി​​ന് കേ​​ര​​ള​​ത്തി​​ൽ ന​​ട​​ക്കാ​​ൻ പോ​​കു​​ന്ന​​തെ​​ന്നും യു​​ഡി​​എ​​ഫും എ​​ൽ​​ഡി​​എ​​ഫും വ​​ർ​​ഗീ​​യ​​തയെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്നും മ​​ത​​തീ​​വ്ര​​വാ​​ദ പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ ക​​ളി​​പ്പാ​​വ​​ക​​ളാ​​ണ് യു​​ഡി​​എ​​ഫും എ​​ൽ​​ഡി​​എ​​ഫു​​മെ​​ന്ന് ജാ​​ഥാ ക്യാ​​പ്റ്റ​​ൻ കെ. ​​സു​​രേ​​ന്ദ്ര​​ൻ പ​​റ​​ഞ്ഞു.

ബി​​ജെ​​പി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് നോ​​ബി​​ൾ മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​രാ​​യ അ​​ൽ​​ഫോ​​ൻ​​സ് ക​​ണ്ണ​​ന്താ​​നം, പി.​​സി. തോ​​മ​​സ്, നാ​​രാ​​യ​​ണ​​ൻ ന​​ന്പൂ​​തി​​രി, സ​​ന്ദീ​​പ് വാ​​ച​​സ്പ​​തി, നി​​വേ​​ദി​​ത തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.