തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 2938 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 68,094 പേർക്കു പരിശോധന നടത്തിയപ്പോഴാണ് 4.31 ശതമാനം പേർക്കു പോസിറ്റീവായത്. 3512 പേർ രോഗമുക്തരായി. സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ ഒരാൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ യുകെയിൽ നിന്നു വന്ന ആർക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ 16 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4226 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 58 പേർ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 2657 പേർക്കു സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 209 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 14 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 47,277 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തൃശൂർ-354, മലപ്പുറം-344, കോഴിക്കോട്-334, എറണാകുളം-306, കൊല്ലം-271, പത്തനംതിട്ട-238, കണ്ണൂർ-225, കോട്ടയം-217, തിരുവനന്തപുരം-190, ആലപ്പുഴ-161, പാലക്കാട്-99, കാസർഗോഡ്-80, ഇടുക്കി-62, വയനാട്-57.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.