മ​ഹാ​സം​ഗ​മം ഇന്ന് ; സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗാ​ർ​ഥി സ​മ​രം 25-ാം ദിവസം
Wednesday, March 3, 2021 1:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​ക്ര​​​ട്ടേ​​​റി​​​യേ​​​റ്റി​​​ന് മു​​​ന്നി​​​ൽ സ​​​മ​​​രം ചെ​​​യ്യു​​​ന്ന സി​​​വി​​​ൽ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ഇ​​​ന്ന് മ​​​ഹാ​​​സം​​​ഗ​​​മം സം​​​ഘ​​​ടി​​​പ്പി​​​ക്കും. സ​​​മ​​​രം ഇ​​​ന്ന് 25-ാം ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ന്ന് രാ​​​വി​​​ലെ 11 ന് ​​​ന​​​ട​​​ക്കു​​​ന്ന മ​​​ഹാ​​​സം​​​ഗ​​​മം ജ​​​സ്റ്റീ​​​സ് ക​​​മാ​​​ൽ പാ​​​ഷ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മു​​​ഴു​​​വ​​​ൻ ജി​​​ല്ല​​​ക​​​ളി​​​ലേ​​​യും ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

പോ​​​ലീ​​​സ് കോ​​​ണ്‍​സ്റ്റ​​​ബി​​​ൾ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യ്ക്ക് ല​​​ഭി​​​ക്കാ​​​നു​​​ള്ള 3200 ഒ​​​ഴി​​​വു​​​ക​​​ൾ പി​​​എ​​​സ്‌​​​സി​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത് നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ക, എ​​​ല്ലാ ഒ​​​ഴി​​​വു​​​ക​​​ളി​​​ലും പി​​​എ​​​സ്‌​​​സി റാ​​​ങ്ക് പ​​​ട്ടി​​​ക​​​ക​​​ളി​​​ൽ നി​​​ന്ന് സ്ഥി​​​ര നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ക, സ​​​ർ​​​ക്കാ​​​രി​​​ന്‍റെ യു​​​വ​​​ജ​​​ന വ​​​ഞ്ച​​​ന അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് മ​​​ഹാ​​​സം​​​ഗ​​​മം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. സ​​​മ​​​രം ചെ​​​യ്യു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ഇ​​​ന്ന​​​ലെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.