മോ​ട്ടോ​ർ വാ​ഹ​ന പണിമുടക്ക് പൂർണം
മോ​ട്ടോ​ർ വാ​ഹ​ന  പണിമുടക്ക് പൂർണം
Wednesday, March 3, 2021 1:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ലവ​​​ർ​​​ധ​​​ന​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന സം​​​യു​​​ക്ത സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ നടത്തിയ വാ​​​ഹ​​​ന പ​​​ണി​​​മു​​​ട​​​ക്ക് പൂർണം. സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ൾ, ഓ​​​ട്ടോ​​​ക​​​ൾ എ​​​ന്നി​​​വ പ​​​ണി​​​മു​​​ട​​​ക്കി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി കു​​​റ​​​ച്ചു സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തി. സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങി. രാ​​​വി​​​ലെ ആ​​​റി​​​ന് ആ​​​രം​​​ഭി​​​ച്ച പ​​​ണി​​​മു​​​ട​​​ക്ക് വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് അ​​​വ​​​സാ​​​നി​​​ച്ചു. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഏ​​​ജീ​​​സ് ഓ​​​ഫീ​​​സി​​​ലേ​​​ക്ക് മാ​​​ർ​​​ച്ച് ന​​​ട​​​ത്തി. സി​​​ഐ​​​ടി​​​യു സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെയ്തു. കെ.​​​എ​​​സ്.​​​സു​​​നി​​​ൽ​​​കു​​​മാ​​​ർ, പ​​​ട്ടം ശ​​​ശി​​​ധ​​​ര​​​ൻ, പു​​​ത്ത​​​ൻ​​​പ​​​ള്ളി നി​​​സാ​​​ർ, മീ​​​നാ​​​ങ്ക​​​ൽ കു​​​മാ​​​ർ, എ​​​സ്.​​​ഗോ പ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.