സ്വാശ്രയ മേഖലയെ തകർക്കാൻ ഓർഡിനൻസ്: മാർ താഴത്ത്
സ്വാശ്രയ മേഖലയെ തകർക്കാൻ  ഓർഡിനൻസ്: മാർ താഴത്ത്
Thursday, March 4, 2021 1:53 AM IST
തൃ​ശൂ​ർ: കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച​യെ പി​ന്നോ​ട്ടു വ​ലി​ക്കു​ന്ന​താ​ണ് സ​ർ​ക്കാ​ർ ഇ​റ​ക്കി​യി​രി​ക്കു​ന്ന ഒാ​ർ​ഡി​ന​ൻ​സെ​ന്ന് സീ​റോ മ​ല​ബാ​ർ പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. ഇ​ല​ക്ഷ​ൻ പ്ര​ഖ്യാ​പ​ന​ത്തി​നു തൊ​ട്ടു​മു​ൻ​പ് (ഫെ​ബ്രു​വ​രി 20, 2021) കേ​ര​ള​ത്തി​ന്‍റെ സ്വാ​ശ്ര​യ കോ​ള​ജു​ക​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള ഓ​ർ​ഡി​ന​ൻ​സ് പാ​സാ​ക്കി​യ​തു ദു​രു​പ​ദി​ഷ്ട​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രോ​ടും ച​ർ​ച്ച ചെ​യ്യാ​തെ​ത​യാ​റാ​ക്കി​യ ഒാ​ർ​ഡി​ന​ൻ​സ് കേ​ര​ള​ത്തി​ലെ സ്വാ​ശ്ര​യ മേ​ഖ​ല​യെ ത​ള​ർ​ത്തും. കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള വി​ദ്യാ​ഭ്യാ​സ ലോ​ബി​ക​ളെ മാ​ത്ര​മേ ഇൗ ​ഒാ​ർ​ഡി​ന​ൻ​സ് സ​ഹാ​യി​ക്കൂ. പു​തി​യ ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം സ്വാ​ശ്ര​യ കോ​ള​ജു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും യൂ​ണി​വേ​ഴ്സി​റ്റി​യും സി​ൻ​ഡി​ക്ക​റ്റു​മാ​ണു തീ​രു​മാ​നി​ക്കു​ക. പ​ണം ക​ണ്ടെ​ത്തേ​ണ്ട ജോ​ലി മാ​ത്ര​മാ​കും സ്വാ​ശ്ര​യ മാ​നേ​ജ്മെ​ന്‍റി​ന്! ഒ​പ്പം സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​ക്ക​ണം. ബാ​ക്കി എ​ല്ലാം സി​ൻ​ഡി​ക്ക​റ്റ് നി​യ​ന്ത്രി​തം.


ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളും ഇ​ല്ലാ​താ​കും. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ സ​അ​പ്ര​സ​ക്ത​മാ​കും.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ പു​രോ​ഗ​തി കെെ​വ​രി​ക്കു​ന്പോ​ൾ ഇ​വി​ട​ത്തെ സ്വാ​ശ്ര​യ മേ​ഖ​ല​ക്കു മൂ​ക്കു​ക​യ​റി​ടു​ന്ന ഓ​ർ​ഡി​ന​ൻ​സി​ന്‍റെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി സം​ശ​യി​ക്ക​ണം. പു​തി​യ ഒാ​ർ​ഡി​ന​ൻ​സി​ന്‍റെ ഫ​ല​മാ​യി ക​ലാ​ല​യ രാ​ഷ്‌ട്രീയം തി​രി​ച്ചു​വ​രി​ക​യും കു​ട്ടി​ക​ൾ​ക്ക് ഉ​യ​ർ​ന്ന ഫീ​സ് കൊ​ടു​ത്ത് പ​ഠി​ക്കേ​ണ്ട അ​വ​സ്ഥ സം​ജാ​ത​മാ​വു​ക​യും ചെ​യ്യും. ത​ത്ഫ​ല​മാ​യി കോ​ള​ജു​ക​ൾ പ​ല​തും പൂ​ട്ടി​പ്പോ​കാ​നും അ​ന്യ​സം​സ്ഥാ​ന ലോ​ബി​ക​ൾ​ക്ക് വ​ള​രാ​നും സാ​ഹ​ച​ര്യ​മൊ​രു​ങ്ങു​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.