‘യൂത്തന്മാരെ’ കെപിസിസി വെട്ടി
Thursday, March 4, 2021 1:53 AM IST
ക​​​ണ്ണൂ​​​ർ: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് ത​​​യാ​​​റാ​​​ക്കി​​​യ പ​​​ട്ടി​​​ക കെ​​​പി​​​സി​​​സി വെ​​​ട്ടി. 16 പേ​​​രു​​​ക​​​ളാ​​​യി​​​രു​​​ന്നു യൂ​​​ത്ത്കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം എ​​​ഐ​​​സി​​​സി​​​ക്കും കെ​​​പി​​​സി​​​സി​​​ക്കും ന​​​ൽ​​​കി​​​യ​​​ത്. യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​ട്ടി​​​ക കെ​​​പി​​​സി​​​സി നേ​​​തൃ​​​ത്വ​​​ത്തി​​​ന് എ​​​ഐ​​​സി​​​സി കൈ​​​മാ​​​റി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ഈ ​​​പ​​​ട്ടി​​​ക​​​യി​​​ലെ പ​​​കു​​​തി​​​യോ​​​ളം പേ​​​രെ ഒ​​​ഴി​​​വാ​​​ക്കി കെ​​​പി​​​സി​​​സി പു​​​തി​​​യ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി എ​​​ഐ​​​സി​​​സി നേ​​​തൃ​​​ത്വ​​​ത്തി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ഒ​​​ഴി​​​വാ​​​ക്കി പ​​​ക​​​രം സീ​​​നി​​​യേ​​​ഴ്സി​​​നെ​​​യാ​​​ണ് തി​​​രു​​​കി​​​ക്ക​​​യ​​​റ്റി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നെ​​​തി​​​രേ യൂ​​​ത്ത്കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ, കെ.​​​എ​​​സ്.​​​ശ​​​ബ​​​രീ​​​നാ​​​ഥ് എ​​​ന്നി​​​വ​​​ർ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


സോ​​​ണി​​​യാ ഗാ​​​ന്ധി, രാ​​​ഹു​​​ൽ ഗാ​​​ന്ധി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​ഐ​​​സി​​​സി നേ​​​തൃ​​​ത്വ​​​ത്തെ പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തു. എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, പ​​​ത്ത​​​നം​​​തി​​​ട്ട, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളെ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ണ് യൂ​​​ത്ത്കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.