ഭാ​ര്യ​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം: വാ​ർ​ത്ത ത​ള്ളി മ​ന്ത്രി ബാ​ല​ൻ
ഭാ​ര്യ​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം: വാ​ർ​ത്ത ത​ള്ളി മ​ന്ത്രി ബാ​ല​ൻ
Thursday, March 4, 2021 1:53 AM IST
പാ​​ല​​ക്കാ​​ട്: ഭാ​​ര്യ ഡോ.​​പി.​​കെ ജ​​മീ​​ല​​യു​​ടെ സ്ഥാ​​നാ​​ർ​​ത്ഥി​​ത്വം സം​​ബ​​ന്ധി​​ച്ച വാ​​ർ​​ത്ത ത​​ള്ളി മ​​ന്ത്രി എ.​​കെ. ബാ​​ല​​ൻ. പ്ര​​ചാ​​ര​​ണം ശു​​ദ്ധ അ​​സം​​ബ​​ന്ധ​​മാ​​ണെ​​ന്നും പ്രാ​​ഥ​​മി​​ക ച​​ർ​​ച്ച​​യി​​ൽ ആ​​രു​​ടെ പേ​​രു വേ​​ണ​​മെ​​ങ്കി​​ലും വ​​രാ​​മെ​​ന്നും എ.​​കെ. ബാ​​ല​​ൻ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ​​റ​​ഞ്ഞു. വ​​സ്തു​​ത​​ക​​ൾ​​ക്കു നി​​ര​​ക്കു​​ന്ന​​ത​​ല്ല പ്ര​​ചാ​​ര​​ണം. മു​​ൻ​​കൂ​​ട്ടി ത​​യാ​​റാ​​ക്കി​​യ തി​​ര​​ക്ക​​ഥ അ​​നു​​സ​​രി​​ച്ചാ​​ണ് ഈ ​​പ്ര​​ചാ​​ര​​ണ​​മെ​​ന്നും ഇ​​ത് എ​​വി​​ടെ നി​​ന്നാ​​ണെ​​ന്ന് അ​​റി​​യാ​​മെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


ത​​രൂ​​ർ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ൽ മ​​ന്ത്രി ബാ​​ല​​നു പ​​ക​​രം ഭാ​​ര്യ ഡോ.​​പി.​​കെ ജ​​മീ​​ല​​യെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കാ​​ൻ നീ​​ക്ക​​മെ​​ന്ന വാ​​ർ​​ത്ത​​യോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. എ​​ന്നാ​​ൽ എ​​തി​​ർ​​പ്പു​​ക​​ൾ ഉ​​യ​​ർ​​ന്ന​​തി​​നെ​​തു​​ട​​ർ​​ന്നാ​​ണ് മ​​ന്ത്രി​​യു​​ടെ പി​​ൻ​​വാ​​ങ്ങ​​ലെ​​ന്നാ​​ണ് സൂ​​ച​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.