ഇ. ​ശ്രീ​ധ​ര​ന്‍ ബിജെപി തെരഞ്ഞെടുപ്പ് ക​മ്മി​റ്റി​യി​ല്‍; ശോ ഭ സു​രേ​ന്ദ്ര​ന്‍ ഔ​ട്ട്
ഇ. ​ശ്രീ​ധ​ര​ന്‍ ബിജെപി തെരഞ്ഞെടുപ്പ് ക​മ്മി​റ്റി​യി​ല്‍; ശോ ഭ സു​രേ​ന്ദ്ര​ന്‍ ഔ​ട്ട്
Thursday, March 4, 2021 1:53 AM IST
തി​രു​വ​ന​ന്ത​പു​രം: കെ.​സു​രേ​ന്ദ്ര​ന്‍റെ വി​ജ​യ​യാ​ത്ര​യി​ല്‍ തീ​പ്പൊ​രി പ്ര​സം​ഗ​ക​യാ​യി ബി​ജെ​പി വേ​ദി​യി​ല്‍ വീ​ണ്ടും സ​ജീ​വ​മാ​യ ശോ ഭ സു​രേ​ന്ദ്ര​ന്‍ പ​ക്ഷേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യി​ല്‍ ഔ​ട്ട്. ബി​ജെ​പി​യു​ടെ 16 അം​ഗ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യി​ല്‍ ശോ​ഭ​യി​ല്ല.

ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​നാ​ണ് ഇ​ന്ന​ലെ 16 അം​ഗ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യെ പ്ര​ഖ്യാ​പി​ച്ച​ത്.സു​രേ​ന്ദ്ര​നു പു​റ​മേ കേ​ന്ദ്ര​മ​ന്ത്രി വി.​ മു​ര​ളീ​ധ​ര​ന്‍, എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി, കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍, സി.​കെ.​ പ​ദ്മ​നാ​ഭ​ന്‍, ഇ. ​ശ്രീ​ധ​ര​ന്‍, ജോ​ര്‍ജ് കു​ര്യ​ന്‍, മ​ഹി​ളാ മോ​ര്‍ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ നി​വേ​ദി​ത സു​ബ്ര​ഹ്‌മണ്യന്‍ തു​ട​ങ്ങി​യ​വ​രാ​ണ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.