യുഡിഎഫ് പ്രചാരണവാചകം ‘നാ​ടു ന​ന്നാ​കാ​ൻ യു​ഡി​എഫ്’
Thursday, March 4, 2021 1:53 AM IST
തി​രു​വ​ന​ന്ത​പു​രം: ‘നാ​ടു​ന​ന്നാ​കാ​ൻ യു​ഡി​എ​ഫ്’ എ​ന്ന പ്ര​ചാ​ര​ണ​വാ​ച​ക​വു​മാ​യി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് യു​ഡി​എ​ഫ്. കോ​ണ്‍​ഗ്ര​സി​ന്‍റെ​യും യു​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന​ലെ പ്ര​ചാ​ര​ണ​വാ​ച​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി. ‘സം​ശു​ദ്ധം സ​ദ് ഭ​ര​ണം’ എ​ന്ന​താ​ണു ല​ക്ഷ്യ​മെ​ന്നും ഐ​ശ്വ​ര്യ​കേ​ര​ളത്തി​നാ​യി വോ​ട്ട് ചെ​യ്യാം എ​ന്ന​താ​ണ് അ​ഭ്യ​ർ​ഥ​ന​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മാ​റ്റം വേ​ണ​മെ​ന്നു ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു. അ​ഞ്ച് വ​ർ​ഷ​മാ​യി എ​ല്ലാ മേ​ഖ​ല​ക​ളും നി​ശ്ച​ല​മാ​ണ്. പി​ണ​റാ​യി സ​ർ​ക്കാ​ർ ന​ട​ത്തി​യ അ​ഴി​മ​തി​ക​ൾ, സ്വ​ജ​ന​പ​ക്ഷ​പാ​തം, അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ, സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത, മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ ചു​റ്റി​പ്പ​റ്റി ഉ​യ​ർ​ന്ന ക​ള്ള​ക്ക​ടത്ത് ​ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം യു ​ഡി​എ​ഫ് പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കും.


ക​ഴി​ഞ്ഞ ആ​റു മാ​സം പി ​ആ​ർ ഡി​യെ ഉ​പ​യോ​ഗി ച്ച് ​സ​ർ​ക്കാ​ർ ന​ട​ത്തി​യ തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളെ ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ തു​റ​ന്നു കാ​ട്ടു​ക എ​ന്ന​തും യു​ഡി​എ​ഫ് ല​ക്ഷ്യം വ​യ്ക്കു​ന്നു. യു​ഡിഎ​ഫ് അ​ധി​കാ​രത്തി​ലെ​ത്തി​യാ​ൽ ചെ​യ്യാ​ൻ പോ​കു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു പോ​സീ​റ്റീ​വ് കാ​ന്പ​യി​നും യു​ഡി​എ​ഫ് ന​ട​ത്തു​മെ​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.