സീ​റ്റ് ഒ​ന്ന്; കാ​ലാ​വ​ധി​ക്കു​ള്ളി​ൽ മ​ത്സ​രം മൂ​ന്ന്
സീ​റ്റ് ഒ​ന്ന്; കാ​ലാ​വ​ധി​ക്കു​ള്ളി​ൽ മ​ത്സ​രം മൂ​ന്ന്
Friday, March 5, 2021 1:23 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഒ​​രു രാ​​ജ്യ​​സ​​ഭാ സീ​​റ്റി​​ന്‍റെ കാ​​ലാ​​വ​​ധി ആ​​റു വ​​ർ​​ഷ​​മാ​​ണ്. ഇ​​തി​​ൽ അ​​ഞ്ചു വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​തി​​നി​​ട​​യി​​ൽ മൂ​​ന്നു ത​​വ​​ണ മ​​ത്സ​​രം ന​​ട​​ന്നു.

യു​​ഡി​​എ​​ഫ്, എ​​ൽ​​ഡി​​എ​​ഫ് പി​​ന്തു​​ണ​​യോ​​ടെ എം.​​പി. വീ​​രേ​​ന്ദ്ര​​കു​​മാ​​ർ ര​​ണ്ടു ത​​വ​​ണ​​യും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ നി​​ര്യാ​​ണ​​ത്തത്തു​​ട​​ർ​​ന്ന് ഒ​​ഴി​​വു വ​​ന്ന സീ​​റ്റി​​ൽ ഇ​​ട​​തു പി​​ന്തു​​ണ​​യോ​​ടെ മ​​ക​​ൻ എം.​​വി. ശ്രേ​​യാം​​സ്കു​​മാ​​ർ ഒ​​രു ത​​വ​​ണ​​യും വി​​ജ​​യി​​ച്ച​​തോ​​ടെ​​യാ​​ണ് സം​​സ്ഥാ​​ന​​ത്തു നി​​ന്നു​​ള്ള ഒ​​രു രാ​​ജ്യ​​സ​​ഭാ സീ​​റ്റി​​ൽ മൂ​​ന്നു ത​​വ​​ണ​​യാ​​യു​​ള്ള മ​​ത്സ​​രം ച​​രി​​ത്ര​​ത്താ​​ളു​​ക​​ളി​​ൽ ഇ​​ടം നേ​​ടി​​യ​​ത്.

എം.​​പി. വീ​​രേ​​ന്ദ്ര​​കു​​മാ​​ർ ജ​​ന​​താ​​ദ​​ൾ -യു ​​പ്ര​​തി​​നി​​ധി​​യാ​​യി യു​​ഡി​​എ​​ഫ് പി​​ന്തു​​ണ​​യോ​​ടെ 2016 ഏ​​പ്രി​​ൽ മൂ​​ന്നി​​നാ​​ണ് രാ​​ജ്യ​​സ​​ഭാം​​ഗ​​മാ​​യ​​ത്. യു​​ഡി​​എ​​ഫു​​മാ​​യു​​ള്ള പ്ര​​ശ്ന​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് 2017 ഡി​​സം​​ബ​​ർ 20ന് ​​രാ​​ജ്യ​​സ​​ഭാം​​ഗ​​ത്വം രാ​​ജി​​വ​​ച്ചു. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പാ​​ർ​​ട്ടി എ​​ൽ​​ഡി​​എ​​ഫി​​ലേ​​ക്കു പോ​​യ​​തി​​നെ തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു രാ​​ജി. പി​​ന്നീ​​ട് ഇ​​ട​​തു പി​​ന്തു​​ണ​​യോ​​ടെ മ​​ത്സ​​രി​​ച്ചു 2018 മാ​​ർ​​ച്ച് 26ന് ​​വീ​​ണ്ടും രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്ക്. 2020 മേ​​യ് 28ന് ​​വീ​​രേ​​ന്ദ്ര​​കു​​മാ​​ർ അ​​ന്ത​​രി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നു രാ​​ജ്യ​​സ​​ഭാ സീ​​റ്റി​​ൽ വീ​​ണ്ടും ഒ​​ഴി​​വു വ​​ന്നു. തു​​ട​​ർ​​ന്ന് മ​​ക​​ൻ ശ്രേ​​യാം​​സ്കു​​മാ​​ർ ലോ​​ക്താ​​ന്ത്രി​​ക് ജ​​ന​​താ​​ദ​​ൾ പ്ര​​തി​​നി​​ധി​​യാ​​യി എ​​ൽ​​ഡി​​എ​​ഫ് പി​​ന്തു​​ണ​​യോ​​ടെ രാ​​ജ്യ​​സ​​ഭാം​​ഗ​​മാ​​യി. 2022 ഏ​​പ്രി​​ൽ ര​​ണ്ടു​​വ​​രെ​​യാ​​ണ് ശ്രേ​​യാം​​സ്കു​​മാ​​റി​​ന്‍റെ രാ​​ജ്യ​​സ​​ഭാ കാ​​ലാ​​വ​​ധി.


കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.