സംസ്ഥാനത്ത് 2,776 പേർക്ക് കോവിഡ്
Saturday, March 6, 2021 12:43 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 2,776 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 66,103 പേർക്ക് പരിശോധന നടത്തിയപ്പോഴാണ് 4.2 ശതമാനം പേർക്ക് പോസിറ്റീവായത്. 3638 പേർ രോഗമുക്തരായി. ഇന്നലെ 16 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4271 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2504 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 196 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 10 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 43,562 പേരാണ് നിലവിൽ രോഗബാധിതരായി ചികിത്സയിലുള്ളത്.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട്-358, മലപ്പുറം-298, എറണാകുളം-291, തൃശൂർ-283, കൊല്ലം-232, ആലപ്പുഴ-207, തിരുവനന്തപുരം-190, കോട്ടയം-185, പത്തനംതിട്ട-183, കണ്ണൂർ-175, കാസർഗോഡ്-125, ഇടുക്കി-93, പാലക്കാട്-89, വയനാട്-67.