പെരിയ ഇ​ര​ട്ട​ക്കൊ​ല: സി​പി​എം ഓ​ഫീ​സി​ല്‍ സി​ബി​ഐ റെ​യ്ഡ്
പെരിയ ഇ​ര​ട്ട​ക്കൊ​ല: സി​പി​എം  ഓ​ഫീ​സി​ല്‍ സി​ബി​ഐ റെ​യ്ഡ്
Saturday, March 6, 2021 12:43 AM IST
പെ​​​രി​​​യ(​​​കാ​​​സ​​​ർ​​​ഗോ​​​ഡ്): ക​​​ല്യോ​​​ട്ടെ ഇ​​​ര​​​ട്ട​​ക്കൊ​​​ല​​​പാ​​​ത​​​ക കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന സി​​​ബി​​​ഐ സം​​​ഘം സി​​​പി​​​എം ഏ​​​ച്ചി​​​ല​​​ടു​​​ക്കം ബ്രാ​​​ഞ്ച് ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ല്‍ റെ​​​യ്ഡ് ന​​​ട​​​ത്തി. സം​​​ഭ​​​വം ന​​​ട​​​ന്ന 2019 ഫെ​​​ബ്രു​​​വ​​​രി 17 ന് ​​​ഇ​​​വി​​​ടെ ബ്രാ​​​ഞ്ച് ക​​​മ്മി​​​റ്റി യോ​​​ഗം ന​​​ട​​​ന്നി​​​രു​​​ന്ന​​​താ​​​യും നി​​​ല​​​വി​​​ല്‍ കേ​​​സി​​​ലെ ഒ​​​ന്നാം​​​പ്ര​​​തി​​​യാ​​​യ മു​​​ന്‍ ലോ​​​ക്ക​​​ല്‍ ക​​​മ്മി​​​റ്റി അം​​​ഗം എ. ​​​പീ​​​താം​​​ബ​​​ര​​​ന്‍ യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്ന​​​താ​​​യും ലോ​​​ക്ക​​​ല്‍ പോ​​​ലീ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഈ ​​​യോ​​​ഗ​​​ത്തി​​​ന്‍റെ മി​​​നു​​​ട്‌​​​സ് സി​​​ബി​​​ഐ സം​​​ഘം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് യോ​​​ഗം ക​​​ഴി​​​ഞ്ഞ​​​തി​​​നു​​​ശേ​​​ഷം പീ​​​താം​​​ബ​​​ര​​​ന്‍ ഇ​​​വി​​​ടെ​​​വ​​​ച്ച് മ​​​റ്റു ചി​​​ല​​​രു​​​മാ​​​യി സം​​​സാ​​​രി​​​ച്ചി​​​രു​​​ന്ന​​​താ​​​യും പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ സൂ​​​ച​​​ന ല​​​ഭി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ , ഈ ​​​ദി​​​ശ​​​യി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം കാ​​​ര്യ​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​യി​​​രു​​​ന്നി​​​ല്ല. കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്ന ദി​​​വ​​​സം പീ​​​താം​​​ബ​​​ര​​​നും സം​​​ഘ​​​വും ഏ​​​ച്ചി​​​ല​​​ടു​​​ക്ക​​​ത്തെ ബ്രാ​​​ഞ്ച് ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ല്‍​വ​​​ച്ച് ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​താ​​​യി ലോ​​​ക്ക​​​ല്‍ പോ​​​ലീ​​​സി​​​ന്‍റെ റി​​​മാ​​​ന്‍​ഡ് റി​​​പ്പോ​​​ര്‍​ട്ടി​​​ലും പ​​​റ​​​ഞ്ഞി​​​രു​​​ന്നു. രാ​​​ത്രി ഏ​​​ഴ​​​ര​​​യോ​​​ടെ​​​യാ​​​ണ് ഈ ​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് ഒ​​​ന്ന​​​ര കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം അ​​​ക​​​ലെ ക​​​ല്യോ​​​ട്ട്-​​​കൂ​​​രാ​​​ങ്ക​​​ര റോ​​​ഡി​​​ല്‍ യൂ​​​ത്ത്കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ ശ​​​ര​​​ത് ലാ​​​ലും കൃ​​​പേ​​​ഷും കൊ​​ല്ല​​പ്പെ​​ട്ട​​​ത്.


ഡി​​​വൈ​​​എ​​​സ്പി അ​​​ന​​​ന്ത​​​കൃ​​​ഷ്ണ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലെ​​​ത്തി​​​യ സി​​​ബി​​​ഐ സം​​​ഘം വ്യാ​​​ഴാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് ബ്രാ​​​ഞ്ച് ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ലെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. പ്ര​​​തി​​​ക​​​ളു​​​ടെ​​തെ​​​ന്ന് സം​​​ശ​​​യി​​​ക്കു​​​ന്ന ആ​​​യു​​​ധ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ടു​​​ത്ത സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും സി​​​ബി​​​ഐ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ര​​​ണ്ടാ​​​ഴ്ച മു​​​മ്പ് സി​​​പി​​​എം ഉ​​​ദു​​​മ ഏ​​​രി​​​യാ ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ലും സി​​​ബി​​​ഐ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.