ഭരണം തുടർന്നാൽ കാര്‍ഷിക നിയമം ശക്തിപ്പെടുത്തും: മന്ത്രി സുനില്‍കുമാര്‍
Sunday, March 7, 2021 12:49 AM IST
ആലുവ: ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ കേന്ദ്രത്തിനു മാതൃകയായി കേരളത്തില്‍ കാര്‍ഷിക നിയമങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. കാര്‍ഷിക മേഖലയില്‍ കേന്ദ്രം കൊണ്ടുവരുന്ന കോര്‍പറേറ്റ് നിയമങ്ങള്‍ കാര്‍ഷിക വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എകെഎസ്ടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക ഐക്യദാര്‍ഢ്യ സദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ കേരളത്തിലെ കാര്‍ഷിക നിയമം കാര്‍ഷിക സൗഹൃദമാണെന്നും നിയമം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.