തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 2791 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 61,764 പേർക്ക് പരിശോധന നടത്തിയപ്പോഴാണ് 4.52 ശതമാനം പേർക്ക് പോസിറ്റീവായത്. 3517 പേർ രോഗമുക്തരായി. ഇന്നലെ 16 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4287 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 72 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2535 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 169 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല.
15 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 42,819 പേരാണ് നിലവിൽ രോഗബാധിതരായി ചികിത്സയിലുള്ളത്.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട്-376, കൊല്ലം-299, മലപ്പുറം-286, എറണാകുളം-237, തൃശൂർ-231, കോട്ടയം-223, പത്തനംതിട്ട-222, കണ്ണൂർ-215, ആലപ്പുഴ-206, തിരുവനന്തപുരം-188, പാലക്കാട്-102, കാസർഗോഡ്-89, വയനാട്-61, ഇടുക്കി-56.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.