അച്ഛനും മകനും പരസ്പരം വെട്ടി; അച്ഛൻ മരിച്ചു, മകന്‍റെ നില ഗുരുതരം
അച്ഛനും മകനും പരസ്പരം വെട്ടി;  അച്ഛൻ മരിച്ചു, മകന്‍റെ നില ഗുരുതരം
Friday, April 9, 2021 2:27 AM IST
വൈ​​പ്പി​​ൻ: അ​​ച്ഛ​​നും മ​​ക​​നും ത​​മ്മി​​ലു​​ണ്ടാ​​യ വ​​ഴ​​ക്കി​​നി​​ടെ അ​​ച്ഛ​​ൻ വെ​​ട്ടേ​​റ്റു മ​​രി​​ച്ചു. മ​​ക​​നെ വെ​​ട്ടേ​​റ്റ ഗു​​രു​​ത​​ര പ​​രി​​ക്കു​​ക​​ളോ​​ടെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഞാ​​റ​​ക്ക​​ൽ ഊ​​ടാ​​റ​​ക്ക​​ൽ ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പം പീ​​ച്ചു​​ള്ളി​​ൽ പ്ര​​സ​​ന്ന​​ൻ (57) ആ​​ണു മ​​രി​​ച്ച​​ത്. മ​​ക​​ൻ ജ​​യേ​​ഷ് (33) ആ​​ണു പ​​രി​​ക്കേ​​റ്റ് എ​​റ​​ണാ​​കു​​ളം ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലു​​ള്ള​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​ഞ്ച​​ര​​യോ​​ടെ വീ​​ട്ടി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.

തെ​​ങ്ങു​​ക​​യ​​റ്റ തൊ​​ഴി​​ലാ​​ളി​​ക​​ളാ​​യ അ​​ച്ഛ​​നും മ​​ക​​നും പ​​ല​​പ്പോ​​ഴും മ​​ദ്യ​​പി​​ച്ചു വ​​ഴ​​ക്കു കൂ​​ടാ​​റു​​ണ്ടാ​​യി​​രു​​ന്നെ​​ന്നും ഇ​​ന്ന​​ലെ വ​​ഴ​​ക്കി​​നി​​ടെ ഇ​​രു​​വ​​രും പ​​ര​​സ്പ​​രം വാ​​ക്ക​​ത്തി​​കൊ​​ണ്ടു വെ​​ട്ടു​​ക​​യാ​​യി​​രു​​ന്നെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു. ജ​​യേ​​ഷി​​ന്‍റെ വെ​​ട്ട് പ്ര​​സ​​ന്ന​​ന്‍റെ ക​​ഴു​​ത്തി​​ലാ​​ണ് ഏ​​റ്റ​​ത്. സം​​ഭ​​വ​​സ​​മ​​യം വീ​​ട്ടി​​ൽ മ​​റ്റാ​​രു​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല.


അ​​യ​​ൽ​​വാ​​സി​​ക​​ൾ അ​​റി​​യി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നു ഞാ​​റ​​ക്ക​​ൽ പോ​​ലീ​​സ് എ​​ത്തി​​യാ​​ണ് ഇ​​രു​​വ​​രെ​​യും ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​ത്. അ​​പ്പോ​​ഴേ​​ക്കും പ്ര​​സ​​ന്ന​​ൻ മ​​രി​​ച്ചി​​രു​​ന്നു. മൃ​​ത​​ദേ​​ഹം ഞാ​​റ​​ക്ക​​ൽ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​ന്നു പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ക്കും. എ​​ട്ടു​​വ​​ർ​​ഷം മു​​ന്പു ജ​​യേ​​ഷി​​നെ വെ​​ട്ടി​​യ കേ​​സി​​ൽ പ്ര​​സ​​ന്ന​​ൻ പ്ര​​തി​​യാ​​യി​​രു​​ന്നു. ആ​​ദ്യ​​ഭാ​​ര്യ പ​​രേ​​ത​​യാ​​യ ജ​​യ​​യി​​ലു​​ള്ള മ​​ക​​നാ​​ണു ജ​​യേ​​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.