കു​തി​രാ​ൻ ​ട​ണ​​ല്‍ എ​ന്നു പൂ​ര്‍​ത്തി​യാ​കു​മെ​ന്നു ഹൈ​ക്കോ​ട​തി
കു​തി​രാ​ൻ ​ട​ണ​​ല്‍ എ​ന്നു പൂ​ര്‍​ത്തി​യാ​കു​മെ​ന്നു ഹൈ​ക്കോ​ട​തി
Friday, April 9, 2021 2:27 AM IST
കൊ​​​ച്ചി: തൃ​​​ശൂ​​​ര്‍ -വ​​​ട​​​ക്ക​​​ാഞ്ചേ​​​രി റൂ​​​ട്ടി​​​ലെ കു​​​തി​​​രാ​​​നി​​​ല്‍ നി​​​ര്‍​മാ​​​ണ​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന ഇ​​​ര​​​ട്ട​​​ട​​​ണ​​​ലി​​​ല്‍ ഒ​​​രെ​​​ണ്ണ​​​ത്തി​​​ന്‍റെ നി​​​ര്‍​മാ​​​ണം എ​​​ന്നു പൂ​​​ര്‍​ത്തി​​​യാ​​​കു​​​മെ​​​ന്നും ഏ​​​തു​​ത​​​ര​​​ത്തി​​​ലു​​​ള്ള വി​​​ദ​​​ഗ്ധ പ​​​രി​​​ശോ​​​ധ​​​ന​​​യാ​​​ണ് ട​​​ണ​​​ലി​​​ല്‍ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​റ്റി​​​ക്ക് നി​​​ര്‍​ദ്ദേ​​​ശം ന​​​ല്‍​കി. കു​​​തി​​​രാ​​​നി​​​ലെ ട​​​ണ​​​ല്‍ നി​​​ര്‍​മാ​​​ണം വൈ​​​കു​​​ന്ന​​​തി​​​നെ​​​തി​​​രേ ചീ​​​ഫ് വി​​​പ്പ് കെ. ​​​രാ​​​ജ​​​നും ഷാ​​​ജി ജെ. ​​​കോ​​​ട​​​ങ്ക​​​ണ്ട​​​ത്തും ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ച് നി​​​ര്‍​ദേശം.


ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ട​​​ണ​​​ല്‍ തു​​​റ​​​ന്നു​​കൊ​​​ടു​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് പ്ര​​​ധാ​​​ന​​​മെ​​​ന്നും എ​​​ന്നു തു​​​റ​​​ന്നു​​കൊ​​​ടു​​​ക്കു​​​മെ​​​ന്നു ക​​​മ്പ​​​നി​​​ക്കു പ​​​റ​​​യാ​​​ന്‍ ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. തു​​​ട​​​ര്‍​ന്ന് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കാ​​​ന്‍ ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി​​​ക്ക് കോ​​​ട​​​തി നി​​​ര്‍​ദേശം ന​​​ല്‍​കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.