സിപിഎം ആക്രമണങ്ങൾ തീവ്രവാദികളുടെ പിൻബലത്തിൽ: കെ.​ സുരേന്ദ്രൻ
സിപിഎം ആക്രമണങ്ങൾ തീവ്രവാദികളുടെ പിൻബലത്തിൽ: കെ.​ സുരേന്ദ്രൻ
Friday, April 9, 2021 2:50 AM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം സി​പി​എം അ​ഴി​ച്ചു​വി​ടു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ​പ്ര​സി​ഡ​ന്‍റ് കെ.​ സു​രേ​ന്ദ്ര​ന്‍. കോ​ന്നി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

അ​ക്ര​മം അ​വ​സാ​നി​പ്പി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട​ണം. സി​പി​എം അ​ക്ര​മ​ത്തി​ല്‍ നി​ര​വ​ധി ബി​ജെ​പി, ആ​ര്‍എ​സ്എ​സ് പ്ര​വ​ര്‍ത്ത​ക​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​ല സ്ഥ​ല​ത്തും എ​സ്ഡി​പി​ഐ​യു​ടെ സ​ഹാ​യം സി​പി​എ​മ്മി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ര്‍എ​സ്എ​സ്, ബി​ജെ​പി പ്ര​വ​ര്‍ത്ത​ക​ര്‍ക്കെ​തി​രേ തീ​വ്ര​വാ​ദി​ക​ളെ കൂ​ട്ടു​പി​ടി​ച്ചാ​ണ് സി​പി​എം ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. ഇ​തവ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ ബി​ജെ​പി​യു​ടെ ഭാ​ഗ​ത്തുനി​ന്നു ജ​നാ​ധി​പ​ത്യ രീ​തി​യി​ല്‍ ചെ​റു​ത്തുനി​ല്‍പ്പു​ണ്ടാ​കും.


പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ളി​ല്‍ വ്യാ​പ​ക​മാ​യി കൃ​ത്രി​മം ന​ട​ക്കു​ന്നു. സീ​ല്‍ ചെ​യ്ത ക​വ​റു​ക​ളി​ല​ല്ല പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ വാ​ങ്ങി​യ​ത്. സി​പി​എം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബി​ല്‍ഒ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വോ​ട്ട് അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

എ​ത്ര പോ​സ്റ്റ​ല്‍ ബാ​ല​റ്റ് അ​ടി​ച്ചു, എ​ത്ര​യെ​ണ്ണം ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്ക​ണം.​പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ പ്ര​ത്യേ​ക ടീ​മി​നെ സി​പി​എം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​തി​നാ​യി പ​രി​ശീ​ല​നം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.