മാ​ട​ത്ത​രു​വി​ വെള്ളച്ചാട്ടത്തിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു
മാ​ട​ത്ത​രു​വി​ വെള്ളച്ചാട്ടത്തിൽ  രണ്ടു കുട്ടികൾ മുങ്ങിമരിച്ചു
Friday, April 9, 2021 3:07 AM IST
റാ​ന്നി: മ​ന്ദ​മ​രു​തി​ക്കു സ​മീ​പം മാ​ട​ത്ത​രു​വി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റാ​ന്നി ചേ​ത്ത​യ്ക്ക​ൽ പാ​ല​യ്ക്കാ​ട്ട് പ​ത്മ​വി​ലാ​സ​ത്തി​ൽ അ​ജി​ത്‌കു​മാ​റി​ന്‍റെ മ​ക​ൻ അ​ഭി​ജി​ത്ത് (ജി​ത്തു - 14), ചേ​ത്ത​യ്ക്ക​ൽ പി​ച്ച​നാ​ട്ട് ക​ണ്ട​ത്തി​ൽ പ്ര​സാ​ദി​ന്‍റെ മ​ക​ൻ അ​ഭി​ഷേ​ക് (ശ​ബ​രി - 14) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​രി​യാ​ര​ത്ത് ദു​ർ​ഗാ​ദ​ത്ത​ൻ (14) ര​ക്ഷ​പ്പെട്ടു.

സ​ഹ​പാ​ഠി​ക​ളും അ​യ​ൽ​വാ​സി​ക​ളു​മാ​യ മൂ​വ​ർസം​ഘം കു​ളി​ക്കാ​നെ​ത്തി അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു.​ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. കു​ട്ടി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം അ​റി​ഞ്ഞ് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു പേ​രെ ക​ണ്ടെ​ടു​ത്ത് ക​ര​യ്‌​ക്കെ​ടു​ത്തെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. പാ​റ​യു​ടെ മു​ക​ളി​ൽ വ​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ എ​ടു​ക്കാ​നാ​യി പോ​യി തി​രി​ച്ചു​വ​ന്ന ദു​ർ​ഗാ​ദ​ത്ത​ൻ കൂ​ട്ടു​കാ​രെ കാ​ണാ​തെ വി​ളി​ച്ചു കൂ​വി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​രെ​ത്തി​യ​ത്.


മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും. റാ​ന്നി സി​റ്റ​ാഡെൽ സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​ഭി​ജി​ത്. മാ​താ​വ്: പ്ര​സീ​ജ. സ​ഹോ​ദ​ര​ൻ: ആ​കാ​ശ്.

റാ​ന്നി എ​സ്‌​സി എ​ച്ച്എ​സ്എ​സ് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​ഭി​ഷേ​ക്. മാ​താ​വ്: ജ​യ (ന​ഴ്സ്, മ​ക്ക​പ്പു​ഴ പി​എ​ച്ച് സെ​ന്‍റ​ർ), അ​ച്ഛ​ൻ പ്ര​സാ​ദ് കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ര​നാ​ണ്. സ​ഹോ​ദ​രി: ഗൗ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.