തിരുവനന്തപുരം: ഒൻപത് തസ്തികകളിലേക്കു അഭിമുഖ പരീക്ഷ നടത്തുന്നതിനു ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (മാത്തമാറ്റിക്സ്-ഏഴാം എൻസിഎ-പട്ടികജാതി), വനിത ശിശു വികസന വകുപ്പിൽ കെയർ ടേക്കർ (വിമെൻ-ഒന്നാം എൻസിഎ-ഈഴവ), ആരോഗ്യ വകുപ്പിൽ ജൂണിയർ കണ്‍സൾട്ടന്റ് (ജനറൽ സർജറി-നാലാം എൻസിഎ വിശ്വകർമ), കണ്ണൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ-ഒന്നാം എൻസിഎ ധീവര), കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്-എൽപിഎസ്-ആറാം എൻസിഎ-പട്ടികജാതി), എറണാകുളം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ-ഒന്നാം എൻസിഎ-എൽസി/എഐ), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി ജൂനിയർ ഫിസിക്സ് (പട്ടികവർഗം), എറണാകുളം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ അറ്റൻഡർ ഗ്രേഡ് രണ്ട് (പട്ടികവർഗം), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി മലയാളം (പട്ടികവർഗം) എന്നീ തസ്തികകളിലേക്കാണ് അഭിമുഖ പരീക്ഷ നടത്തുന്നത്. തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ സാർജന്റ് (രണ്ടാം എൻസിഎ, പട്ടികവർഗം) തസ്തികയിലേക്കു ശാരീരിക അളവെടുപ്പും അഭിമുഖവും നടത്തും. വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് തസ്തികയിലേക്കുള്ള സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ചെയർ സൈഡ് അസിസ്റ്റന്റ് തസ്തികയിലേക്കു ഓണ്‍ലൈൻ പരീക്ഷ നടത്തുന്നതിനും ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.