കോ​വി​ഡ് രോ​ഗീശു​ശ്രൂ​ഷ​യ്ക്ക് ആ​ദ​ര​വ്; റോ​മി​ലെ റോ​ഡി​ന് മ​ല​യാ​ളി കന്യാസ്ത്രീകളുടെ പേ​രിട്ടു
കോ​വി​ഡ് രോ​ഗീശു​ശ്രൂ​ഷ​യ്ക്ക് ആ​ദ​ര​വ്;  റോ​മി​ലെ റോ​ഡി​ന് മ​ല​യാ​ളി കന്യാസ്ത്രീകളുടെ പേ​രിട്ടു
Friday, April 9, 2021 11:49 PM IST
കേ​ള​കം: കോ​വി​ഡ് രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ച്ച​തി​ന് മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ഇ​റ്റാ​ലി​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ആ​ദ​രം. ഡോ​ട്ടേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ക​മി​ല്ല​സ് സ​ഭാം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ തെ​രേ​സ് വെ​ട്ട​ത്ത്, സി​സ്റ്റ​ർ ഡെ​യ്സി അ​ണ്ണാ​ത്തു​കു​ഴി എ​ന്നി​വ​രാ​ണ് നാ​ടി​ന് അ​ഭി​മാ​ന​മാ​യ​ത്.

വ​നി​താ​ദി​ന​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ സ​ർ​ക്കാ​രും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​രും ആ​ദ​രി​ച്ച​തി​നു പു​റ​മെ റോം ​ന​ഗ​ര​ത്തി​നു സ​മീ​പ​മു​ള്ള സാ​ക്രോ​ഭാ​നോ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ര​ണ്ടു റോ​ഡു​ക​ൾ​ക്ക് താ​ത്കാ​ലി​ക​മാ​യി ഇ​രു​വ​രു​ടെ​യും പേ​ര് ന​ല്കു​ക​യും ചെ​യ്തു.

ക​മി​ല്ല​സ് സ​ന്യാ​സി​നീ സ​ഭ​യു​ടെ മ​ദ​ർ ജോ​സ്ഫീ​ൻ വ​നീ​നി ആ​ശു​പ​ത്രി​യി​ൽ ഇ​രു​പ​തു വ​ർ​ഷ​ത്തോ​ള​മാ​യി സേ​വ​നം ചെ​യ്യു​ക​യാ​ണ് മാ​ന​ന്ത​വാ​ടി രൂ​പ​താം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ തെ​രേ​സും സി​സ്റ്റ​ർ‌ ഡെ​യ്സി​യും. ആ​ശു​പ​ത്രി കോ​വി​ഡ് സെ​ന്‍റ​റാ​ക്കി മാ​റ്റി​യ​പ്പോ​ൾ അ​തി​ന്‍റെ ചു​മ​ത​ല ഇ​വ​ർ​ക്കാ​യി​രു​ന്നു. ഇ​റ്റ​ലി​യി​ല്‍​നി​ന്നും നൈ​ജീ​രി​യ​യി​ല്‍​നി​ന്നു​മു​ള്ള ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ൾ​കൂ​ടി ആ​ദ​രം ല​ഭി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.


കൊ​ട്ടി​യൂ​ർ നെ​ല്ലി​യോ​ടി സ്വ​ദേ​ശി​നി​യാ​യ സി​സ്റ്റ​ർ തെ​രേ​സ വെ​ട്ട​ത്ത് പ​രേ​ത​നാ​യ മ​ത്താ​യി-​മേ​രി ദ​മ്പ​തി​ക​ളു​ടെ ഏ​ഴു മ​ക്ക​ളി​ൽ മൂ​ന്നാ​ത്തെ മ​ക​ളാ​ണ്. മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ലെ ചു​ങ്ക​ക്കു​ന്ന് സ്വ​ദേ​ശി​നി​യാ​ണ് സി​സ്റ്റ​ർ ഡെ​യ്സി അ​ണ്ണാ​ത്തു​കു​ഴി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.