കാ​ന​റാ ബാ​ങ്ക് ബ്രാ​ഞ്ച് മാ​നേ​ജ​ർ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ
കാ​ന​റാ ബാ​ങ്ക് ബ്രാ​ഞ്ച് മാ​നേ​ജ​ർ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ
Friday, April 9, 2021 11:49 PM IST
കൂ​ത്തു​പ​റ​മ്പ്: ബാ​ങ്കി​ന​ക​ത്ത് വ​നി​താ മാ​നേ​ജ​രെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൂ​ത്തു​പ​റ​മ്പ് പാ​ല​ത്തും​ക​ര​യി​ലെ കാ​ന​റാ ബാ​ങ്ക് തൊ​ക്കി​ല​ങ്ങാ​ടി ബ്രാ​ഞ്ച് മാ​നേ​ജ​ർ തൃ​ശൂ​ർ മ​ണ്ണൂ​ത്തി തോ​ട്ട​പ്പ​ടി​യി​ലെ ക​രു​മാ​ൻ​പ​റ​മ്പി​ൽ സ്വ​പ്ന (42)യാ​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ 8.15 ഓ​ടെ ബാ​ങ്കി​ലെ​ത്തി​യ ഇ​വ​ർ ബാ​ങ്കി​ന​ക​ത്തെ കോ​ൺ​ക്രീ​റ്റി​ലെ ഹു​ക്കി​ൽ ചു​രി​ദാ​ർ ഷാ​ൾ കെ​ട്ടി തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഓ​ഫീ​സി​ലെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്. ഉ​ട​ൻ ഇ​വ​രെ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ജോ​ലി​യി​ൽ വേ​ണ്ട​ത്ര ശോ​ഭി​ക്കാ​നാ​യി​ല്ലെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് ഇ​വ​രു​ടെ കാ​ബി​നി​ലെ ഡ​യ​റി​യി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. എ​ട്ടു മാ​സം മു​മ്പാ​ണ് മാ​നേ​ജ​രാ​യി സ്വപ്ന ഇ​വി​ടെ ചു​മ​ത​ല​യേ​റ്റ​ത്. നി​ർ​മ​ല​ഗി​രി വി.​പി.​എ​സ് ഹൗ​സിം​ഗ് കോ​ള​നി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് സാ​ബു മൂ​ന്നു വ​ർ​ഷം മു​മ്പ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചി​രു​ന്നു. തൃ​ശൂ​ർ മു​തു​വ​റ അ​മ​ല ഹോ​സ്പി​റ്റ​ലി​നു സ​മീ​പം പ​രേ​ത​നാ​യ കെ.​പി.​ശു​ദ്ധോ​ധ​ന​ൻ - സു​ധ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ: നി​ര​ഞ്ജ​ൻ, നി​വേ​ദി​ത (ഇ​രു​വ​രും കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, പു​റ​നാ​ട്ടു​ക​ര). സ​ഹോ​ദ​ര​ങ്ങ​ൾ: സ്മി​ത (ഡ​ൽ​ഹി), ഡോ.​സൗ​മ്യ. ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ​നി​ന്നും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം തൃ​ശൂ​രി​ൽ സം​സ്ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.