സം​​​സ്ഥാ​​​ന​​​ത്ത് 5,063 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത് 5,063 പേ​ർ​ക്കു  കോ​വി​ഡ്
Friday, April 9, 2021 11:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് കേ​​​സു​​​ക​​​ൾ അ​​​യ്യാ​​​യി​​​ര​​​വും ക​​​ട​​​ന്നു കു​​​തി​​​ച്ചു ക​​​യ​​​റു​​​ന്നു. ഇ​​​ന്ന​​​ലെ 5,063 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 8.01 ആ​​​യി ഉ​​​യ​​​ർ​​​ന്നു. ഫെ​​​ബ്രു​​​വ​​​രി 13 നു ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് പ്ര​​​തി​​​ദി​​​ന കേ​​​സു​​​ക​​​ൾ അ​​​യ്യാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ലെ​​​ത്തു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 63,240 സാ​​​ന്പി​​​ളു​​​ക​​​ളാ​​​ണ് പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. 22 മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 4,750 ആ​​​യി. 25 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ട്ടു. 2,475 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: കോ​​​ഴി​​​ക്കോ​​​ട് 715, എ​​​റ​​​ണാ​​​കു​​​ളം 607, ക​​​ണ്ണൂ​​​ർ 478, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 422, കോ​​​ട്ട​​​യം 417, തൃ​​​ശൂ​​​ർ 414, മ​​​ല​​​പ്പു​​​റം 359, കൊ​​​ല്ലം 260, പ​​​ത്ത​​​നം​​​തി​​​ട്ട 259, പാ​​​ല​​​ക്കാ​​​ട് 252, കാ​​​സ​​​ർ​​​ഗോ​​​ഡ് 247, ഇ​​​ടു​​​ക്കി 246, ആ​​​ല​​​പ്പു​​​ഴ 235, വ​​​യ​​​നാ​​​ട് 152.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.