ത​പാ​ല്‍ വോ​ട്ടി​ലും വ്യാ​പ​ക തി​രി​മ​റി​: ചെ​ന്നി​ത്ത​ല
ത​പാ​ല്‍ വോ​ട്ടി​ലും  വ്യാ​പ​ക തി​രി​മ​റി​: ചെ​ന്നി​ത്ത​ല
Saturday, April 10, 2021 1:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വോ​​​ട്ട​​​ര്‍ പ​​​ട്ടി​​​ക​​​യി​​​ലെ ഇ​​​ര​​​ട്ടവോ​​​ട്ടി​​​നു പി​​​ന്നാ​​​ലെ ത​​​പാ​​​ല്‍വോ​​​ട്ടി​​​ലും വ്യാ​​​പ​​​ക ക്ര​​​മ​​​ക്കേ​​​ടെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നു പ​​​രാ​​​തി ന​​​ല്കി​​​യ​​​താ​​​യി ചെ​​​ന്നി​​​ത്ത​​​ല ​ അ​​​റി​​​യി​​​ച്ചു. മൂ​​​ന്ന​​​ര​​​ ല​​​ക്ഷ​​​ത്തോ​​​ളം വ​​​രു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കാ​​​ണ് ത​​​പാ​​​ല്‍ വോ​​​ട്ടു​​​ള്ള​​​ത്. ഈ ​​​വോ​​​ട്ടി​​​ലും ഇ​​​ര​​​ട്ടി​​​പ്പു​​ണ്ട്. ഇ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ട്ടി​​​മ​​​റി​​​ക്കു ത​​​ന്നെ കാ​​​ര​​​ണ​​​മാ​​​യേ​​​ക്കാം.

വോ​​​ട്ടു ചെ​​​യ്ത പ​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കും ഓ​​​ഫീ​​​സ് വി​​​ലാ​​​സ​​​ത്തി​​​ലോ വീ​​​ടി​​​ന്‍റെ വി​​​ലാ​​​സ​​​ത്തി​​​ലോ വീ​​​ണ്ടും ബാ​​​ല​​​റ്റു​​​ക​​​ള്‍ ല​​​ഭി​​​ക്കു​​​ന്നു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ആ​​​ശ​​​ങ്ക തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ അ​​​റി​​​യി​​​ച്ചു. ത​​​പാ​​​ല്‍ വോ​​​ട്ടി​​​ലെ ഇ​​​ര​​​ട്ടി​​​പ്പ് ഉ​​​ട​​​നെ ക​​​ണ്ടെ​​​ത്ത​​​ണം. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ര​​​ണ്ടാ​​​മ​​​ത് ചെ​​​യ്ത ത​​​പാ​​​ല്‍ വോ​​​ട്ടു​​​ക​​​ള്‍ എ​​​ണ്ണ​​​രു​​​തെ​​​ന്നു​​​ള്ള നി​​​ര്‍​ദേ​​​ശം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍ ന​​​ല്ക​​​ണം. കൂ​​​ടാ​​​തെ പോ​​​ളിം​​​ഗ് ഡ്യൂ​​​ട്ടി​​​യി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് പോ​​​സ്റ്റ​​​ല്‍ ബാ​​​ല​​​റ്റ് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പ് അ​​​വ​​​ര്‍ നേ​​​ര​​​ത്തേ വോ​​​ട്ട് ചെ​​​യ്തി​​​ല്ല എ​​​ന്നു​​​റ​​​പ്പാ​​​ക്ക​​​ണം.


ഓ​​​രോ മ​​​ണ്ഡ​​​ല​​​ത്തി​​​ലും ത​​​പാ​​​ല്‍ വോ​​​ട്ടി​​​ന് ബാ​​​ല​​​റ്റ് പേ​​​പ്പ​​​റു​​​ക​​​ള്‍ പ്രി​​​ന്‍റ് ചെ​​​യ്ത​​ത് എ​​​ത്ര എ​​​ണ്ണം, ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് അ​​​യ​​​ച്ചുകൊ​​​ടു​​​ത്ത​​​ത് എ​​​ത്ര, ബാ​​​ക്കി റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​റു​​​ടെ കൈ​​​വ​​​ശം ഉ​​​ള്ള​​​ത് എ​​​ത്ര എ​​​ന്ന​ ക​​​ണ​​​ക്ക് പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്ത​​​ണം. കൂ​​​ടാ​​​തെ, ആ​​​കെ പ്രി​​​ന്‍റ് ചെ​​​യ്ത ത​​​പാ​​​ല്‍ വോ​​​ട്ടു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​വും അ​​​വ​​​യി​​​ല്‍ മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​ര്‍​ക്ക് വോ​​​ട്ട് ചെ​​​യ്യാ​​​ന്‍ അ​​​യ​​​ച്ചതെ​​​ത്ര, റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​റു​​​ടെ പ​​​ക്ക​​​ല്‍ ശേ​​​ഷി​​​ക്കു​​​ന്ന​​​ത് എ​​​ത്ര എ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച ക​​​ണ​​​ക്കും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.