അ​റി​യി​പ്പ് തീ​യ​തി​ക്കു മു​ന്പേ സെ​ർ​വ​ർ നി​ല​ച്ചു, ട്ര​ഷ​റി പ്ര​വ​ർ​ത്ത​നം സ്തം​ഭി​ച്ചു
അ​റി​യി​പ്പ് തീ​യ​തി​ക്കു മു​ന്പേ സെ​ർ​വ​ർ നി​ല​ച്ചു,  ട്ര​ഷ​റി പ്ര​വ​ർ​ത്ത​നം സ്തം​ഭി​ച്ചു
Saturday, April 10, 2021 1:22 AM IST
ക​​​ണ്ണൂ​​​ർ: പു​​​തി​​​യ സെ​​​ർ​​​വ​​​ർ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​ന്നു​​മു​​​ത​​​ൽ 13 വ​​​രെ ട്ര​​​ഷ​​​റി ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ത​​​ട​​​സ​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന ട്ര​​​ഷ​​​റി വ​​​കു​​​പ്പി​​​ന്‍റെ അ​​​റി​​​യി​​​പ്പി​​​നു പി​​​ന്നാ​​​ലെ സെ​​​ർ​​​വ​​​റു​​​ക​​​ൾ പ​​​ണി​​​മു​​​ട​​​ക്കി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് സെ​​​ർ​​​വ​​​റു​​​ക​​​ൾ പ​​​ണി​​​മു​​​ട​​​ക്കി​​​യ​​​ത്. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ ട്ര​​​ഷ​​​റി​​ക​​ളു​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ശ്ച​​​ല​​​മാ​​​യി. ഓ​​​ൺ​​ലൈ​​​ൻ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ സു​​​ഗ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി പു​​​തി​​​യ സെ​​​ർ​​​വ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നും ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ട്ര​​​ഷ​​​റി ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ത​​​ട​​​സ​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു അ​​​റി​​​യി​​​പ്പ്.

ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ പു​​​തി​​​യ സെ​​​ർ​​​വ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത് പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ൽ 12, 13 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി ഇ​​​വ പ്ര​​​വ​​​ർ​​​ത്ത​​​ന​​സ​​​ജ്ജ​​​മാ​​​ക്കു​​​മെ​​​ന്നും അ​​​ങ്ങ​​നെ​​​യെ​​​ങ്കി​​​ൽ ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ത​​​ട​​​സ​​​പ്പെ​​​ടു​​​മെ​​​ന്നുമാ​​​യി​​​രു​​​ന്നു അ​​​റി​​​യി​​​പ്പു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ സെ​​​ർ​​​വ​​​റു​​​ക​​​ൾ നി​​​ശ്ച​​​ല​​​മാ​​​കു​​​ക​​​യും പ്ര​​​വ​​​ർ​​​ത്ത​​​നം പൂ​​​ർ​​​ണ​​​മാ​​യും സ്തം​​​ഭി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ഇതോടെ പെ​​​ൻ​​​ഷ​​​നു​​വേ​​​ണ്ടി ട്ര​​​ഷ​​​റി​​​ക​​​ളി​​​ലെ​​​ത്തി ടോ​​​ക്ക​​​ൺ വാ​​​ങ്ങി കാ​​​ത്തി​​​രു​​​ന്ന​​​വ​​​ർ മ​​​ട​​​ങ്ങി.


പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും സെ​​​ർ​​​വ​​​ർ പ​​​ണി​​​മു​​​ട​​​ക്കി​​​യി​​​ട്ടും ടോ​​​ക്ക​​​ണെ​​​ടു​​​ത്തു കാ​​​ത്തു​​നി​​​ന്ന​​​വ​​രെ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ചി​​​ല്ലെ​​​ന്നും പ​​​രാ​​​തി​​​യു​​​ണ്ട്. പി​​​ന്നീ​​​ട് മൂ​​​ന്ന​​​ര​​​യോ​​​ടെ ട്ര​​​ഷ​​​റി പ്ര​​​വ​​​ർ​​​ത്ത​​​നം സെ​​​ർ​​​വ​​​ർ ത​​​ക​​​രാ​​​ർ മൂ​​​ലം നി​​​ർ​​​ത്തു​​​ക​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ​​​തോ​​​ടെ​​​യാ​​​ണ് ടോ​​​ക്ക​​​ൺ വാ​​​ങ്ങി കാ​​​ത്തി​​​രു​​​ന്ന​​​വ​​​ർ ഇ​​​ക്കാ​​​ര്യം അ​​​റി​​​യു​​​ന്ന​​​ത്. സെ​​​ർ​​​വ​​​ർ ത​​​ക​​​രാ​​​റി​​​ന്‍റെ പേ​​​രു​​പ​​​റ​​​ഞ്ഞ് ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ഉ​​​ച്ച​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നോ​​​ടെ ട്ര​​​ഷ​​​റി​​​ക​​​ൾ അ​​​ട​​​യ്​​​ക്കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.