അ​ഗ്നി​ബാ​ധ മു​ന്ന​റി​യി​പ്പ്; ക​രി​പ്പൂ​രി​ൽ വി​മാ​നം തി​രി​ച്ചി​റ​ക്കി
അ​ഗ്നി​ബാ​ധ മു​ന്ന​റി​യി​പ്പ്; ക​രി​പ്പൂ​രി​ൽ വി​മാ​നം  തി​രി​ച്ചി​റ​ക്കി
Saturday, April 10, 2021 1:22 AM IST
കൊ​​​ണ്ടോ​​​ട്ടി: ക​​​രി​​​പ്പൂ​​​രി​​​ൽ​​നി​​​ന്നു കു​​​വൈ​​​റ്റി​​​ലേ​​​ക്കു പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന വി​​​മാ​​​നം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി തി​​​രി​​​ച്ചി​​​റ​​​ക്കി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 8.37ന് ​​​ക​​​രി​​​പ്പൂ​​​രി​​​ൽ​​നി​​​ന്നു 15 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന എ​​​യ​​​ർ​​​ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് വി​​​മാ​​​ന​​​മാ​​​ണ് ഒ​​ൻ​​പ​​​തു മ​​​ണി​​​യോ​​​ടെ തി​​​രി​​​ച്ചി​​​റ​​​ക്കി​​​യ​​​ത്.

വി​​​മാ​​​ന​​​ത്തി​​​ന്‍റെ കാ​​​ർ​​​ഗോ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​നി​​​ന്ന് അ​​​ടി​​​യ​​​ന്ത​​​ര അ​​​ഗ്നി​​​ബാ​​​ധ മു​​​ന്ന​​​റി​​​യി​​​പ്പ് മു​​​ഴ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ പൈ​​​ല​​​റ്റ് അ​​​ടി​​​യ​​​ന്ത​​​ര ലാ​​​ൻ​​​ഡിം​​​ഗി​​​നു ക​​​രി​​​പ്പൂ​​​ർ എ​​​യ​​​ർ ട്രാ​​​ഫി​​​ക് ക​​​ണ്‍​ട്രോ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി.


പതിനഞ്ചു യാ​​​ത്ര​​​ക്കാ​​​രും ആ​​​റു വി​​​മാ​​​ന ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​ണ് വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. റ​​​ണ്‍​വേ​​​യി​​​ൽ നി​​​ന്നു​​​യ​​​ർ​​​ന്ന വി​​​മാ​​​നം ക​​​രി​​​പ്പൂ​​​ർ എ​​​യ​​​ർ​​​ട്രാ​​​ഫി​​​ക് ക​​​ണ്‍​ട്രോ​​​ൾ പ​​​രി​​​ധി വി​​​ടു​​​ന്ന​​​തി​​​നു മു​​മ്പാ​​​ണ് അ​​​ഗ്നി​​​ബാ​​​ധ സൈ​​​റ​​​ണ്‍ മു​​​ഴ​​​ങ്ങി​​​യ​​​ത്. വി​​​മാ​​​നം ഒ​​ൻ​​പ​​​തു മ​​​ണി​​​യോ​​​ടെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ക​​​രി​​​പ്പൂ​​​രി​​​ലി​​​റ​​​ക്കി യാ​​​ത്ര​​​ക്കാ​​​രെ പു​​​റ​​​ത്തി​​​റ​​​ക്കി. തു​​​ട​​​ർ​​​ന്ന് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. യാ​​​ത്ര​​​ക്കാ​​​രെ പി​​​ന്നീ​​​ട് മ​​​റ്റൊ​​​രു വി​​​മാ​​​ന​​​ത്തി​​​ൽ കൊ​​​ണ്ടു​​​പോ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.