മ​ന്ത്രി ജ​ലീ​ൽ രാ​ജിവയ്​ക്ക​ണം: പി.സി. തോ​മ​സ്
മ​ന്ത്രി ജ​ലീ​ൽ   രാ​ജിവയ്​ക്ക​ണം:  പി.സി. തോ​മ​സ്
Saturday, April 10, 2021 1:22 AM IST
കോ​ട്ട​യം: ലോ​​കാ​​യു​​ക്ത​ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ മ​​ന്ത്രി കെ.​ടി. ജ​​ലീ​​ൽ ഉ​ട​ൻ രാ​​ജി​​വ​​യ്ക്ക​ണ​മെ​ന്ന് കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ഡെ​​പ്യൂ​​ട്ടി ചെ​​യ​​ർ​​മാ​​നും മുൻ ​​കേ​​ന്ദ്ര​​മ​​ന്ത്രി​​യു​​മാ​​യ പി.​​സി. തോ​​മ​​സ്.​ ബ​​ന്ധു​​വി​​ന് വ​​ഴി​​വി​​ട്ട രീ​​തി​​യി​​ൽ ഉ​​യ​​ർ​​ന്ന സ​​ർ​​ക്കാ​​രു​​ദ്യോ​​ഗം ന​​ല്​​കി​​യ​​തി​​നാ​​ണ് ജ​​ലീ​​ൽ കു​​റ്റ​​ക്കാ​​ര​​നാ​ണെ​ന്ന് ലോ​​കാ​​യു​​ക്ത ക​​ണ്ടി​​ട്ടു​​ള്ള​​ത്.


ആ ​​ജോ​​ലി​​ക്കു വേ​​ണ്ട യോ​​ഗ്യ​​ത​​യി​​ൽ ത​​ന്നെ ഇ​​ള​​വു വ​​രു​​ത്തി​​യാ​​ണ് ജ​​ലീ​​ൽ അ​​പ്ര​​കാ​​രം ചെ​​യ്ത​​തെ​ന്നും ലോ​​കാ​​യു​​ക്ത ക​​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ മ​ന്ത്രി ഉ​ട​ൻ രാ​ജി​വ​യ്ക്കു​ക​യോ മു​ഖ്യ​മ​ന്ത്രി അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് പി.​സി. തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.