കെ.എം. മാണിയുടെ ചരമവാർഷികം ആചരിച്ചു
കെ.എം. മാണിയുടെ ചരമവാർഷികം ആചരിച്ചു
Saturday, April 10, 2021 1:22 AM IST
പാ​​ലാ: കെ.​​എം. മാ​​ണി​​യു​​ടെ ര​​ണ്ടാം ച​​ര​​മ​​വാ​​ർ​​ഷി​​കം ആ​​ച​​രി​​ച്ചു. പാലാ സെ​​ന്‍റ് തോ​​മ​​സ് ക​​ത്തീ​​ഡ്ര​​ൽ ദേ​​വാ​​ല​​യ​​ത്തി​​ലെ കു​​ർ​​ബാ​​ന​​യ്ക്കു​​ശേ​​ഷം ക​​ബ​​റി​​ട​​ത്തി​​ൽ കു​​ടും​​ബാം​​ഗ​​ങ്ങ​​ളും പാ​​ർ​​ട്ടി പ്ര​​വ​​ർ​​ത്ത​​ക​​രും പ്രാ​​ർ​​ഥ​​ന ന​​ട​​ത്തി.

കെ.​​എം. മാ​​ണി​​യു​​ടെ ച​​ര​​മവാ​​ർ​​ഷി​​കം നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​കാ​​രു​​ണ്യ​​ദി​​ന​​മാ​​യി ആ​​ച​​രി​​ച്ചു.​ പാ​​ലാ മ​​രി​​യ സ​​ദ​​ന​​ത്തി​​ലാ​​ണു പാ​​ലാ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ അ​​നു​​സ്മ​​ര​​ണം ന​​ട​​ന്ന​​ത്. മ​​രി​​യ സ​​ദ​​ന​​ത്തി​​ലെ അ​​ന്തേ​​വാ​​സി​​ക​​ൾ​​ക്കൊ​​പ്പം കെ.​​എം. മാ​​ണി​​യു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ഉ​​ച്ച​​ഭ​​ക്ഷ​​ണ​​ത്തി​​ൽ പ​​ങ്കു​​ചേ​​ർ​​ന്നു. അ​​നു​​സ്മ​​ര​​ണച​​ട​​ങ്ങി​​ൽ കെ.​​എം. മാ​​ണി​​യു​​ടെ ഭാ​​ര്യ കു​​ട്ടി​​യ​​മ്മ, ജോ​​സ് കെ. ​​മാ​​ണി, നി​​ഷാ ജോ​​സ് കെ. ​​മാ​​ണി തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.


മ​​രി​​യ സ​​ദ​​നം സ്പി​​രി​​ച്വ​​ൽ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു കി​​ഴ​​ക്കേ​​ അ​​ര​​ഞ്ഞാ​​ണി​​യി​​ൽ, ഡ​​യ​​റ​​ക്ട​​ർ സ​​ന്തോ​​ഷ് ജോ​​സ​​ഫ്, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ റോ​​ഷി അ​​ഗ​​സ്റ്റി​​ൻ, ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി. സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ ര​​ണ്ടാം ച​​ര​​മവാ​​ർ​​ഷി​​കം കാ​​രു​​ണ്യ ദി​​ന​​മാ​​യി ആ​​ച​​രി​​ച്ചു. അ​​നാ​​ഥാ​​ല​​യ​​ങ്ങ​​ളി​​ലെ അ​​ന്തേ​​വാ​​സി​​ക​​ൾ​​ക്കൊ​​പ്പം ഭ​​ക്ഷ​​ണം ക​​ഴി​​ച്ചും കെ.​​എം. മാ​​ണി​​യു​​ടെ ചി​​ത്ര​​ത്തി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന ന​​ട​​ത്തി​​യു​​മാ​​ണ് പ്ര​​വ​​ർ​​ത്ത​​ക​​ർ കെ.​​എം. മാ​​ണി​​യെ അ​​നു​​സ്മ​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.