കേരളത്തിൽ കോവിഡ് കുതിക്കുന്നു
കേരളത്തിൽ കോവിഡ് കുതിക്കുന്നു
Monday, April 12, 2021 2:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ 6,986 പേ​​​ര്‍​ക്ക് കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു.
കോ​​​ഴി​​​ക്കോ​​​ട് 1271, എ​​​റ​​​ണാ​​​കു​​​ളം 842, മ​​​ല​​​പ്പു​​​റം 728, കോ​​​ട്ട​​​യം 666, ക​​​ണ്ണൂ​​​ര്‍ 575, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 525, തൃ​​​ശൂ​​​ര്‍ 423, ആ​​​ല​​​പ്പു​​​ഴ 339, പാ​​​ല​​​ക്കാ​​​ട് 325, കൊ​​​ല്ലം 304, ഇ​​​ടു​​​ക്കി 291, കാ​​​സ​​​ര്‍​ഗോ​​​ഡ് 251, പ​​​ത്ത​​​നം​​​തി​​​ട്ട 246, വ​​​യ​​​നാ​​​ട് 200 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ജി​​​ല്ല​​​ക​​​ളി​​​ല്‍ ഇ​​​ന്ന​​​ലെ രോ​​​ഗ ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 65,003 സാ​​​മ്പി​​​ളു​​​ക​​​ളാ​​​ണ് പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 10.75 ആ​​​ണ്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ 16 മ​​​ര​​​ണ​​​ങ്ങ​​​ൾ കോ​​​വി​​​ഡ്-19 മൂ​​​ല​​​മാ​​​ണെ​​​ന്ന് ഇ​​​ന്ന​​​ലെ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 4,783 ആ​​​യി. ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ല്‍ 197 പേ​​​ര്‍ സം​​​സ്ഥാ​​​ന​​​ത്തി​​​ന് പു​​​റ​​​ത്ത് നി​​​ന്നും വ​​​ന്ന​​​വ​​​രാ​​​ണ്. 6,258 പേ​​​ര്‍​ക്ക് സ​​​മ്പ​​​ര്‍​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 504 പേ​​​രു​​​ടെ സ​​​മ്പ​​​ര്‍​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 27 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്.


രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന 2,358 പേ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യി. ഇ​​​തോ​​​ടെ 44,389 പേ​​​രാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച് ഇ​​​നി ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 11,17,700 പേ​​​ര്‍ ഇ​​​തു​​​വ​​​രെ കോ​​​വി​​​ഡി​​​ല്‍ നി​​​ന്നും മു​​​ക്തി നേ​​​ടി.

സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 1,70,810 പേ​​​രാ​​​ണ് ഇ​​​പ്പോ​​​ള്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള​​​ത്. ഇ​​​വ​​​രി​​​ല്‍ 1,64,325 പേ​​​ര്‍ വീ​​​ട്/​​​ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ഷ​​​ണ​​​ല്‍ ക്വാ​​​റ​​​ന്‍റൈ​​​നി​​​ലും 6,485 പേ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. 1,133 പേ​​​രെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

ഒ​​​ന്പ​​​തു പു​​​തി​​​യ ഹോ​​​ട്ട് സ്‌​​​പോ​​​ട്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഒ​​​രു പ്ര​​​ദേ​​​ശ​​​ത്തേ​​​യും ഹോ​​​ട്ട് സ്‌​​​പോ​​​ട്ടി​​​ല്‍ നി​​​ന്നും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടി​​​ല്ല. നി​​​ല​​​വി​​​ല്‍ 391 ഹോ​​​ട്ട് സ്‌​​​പോ​​​ട്ടു​​​ക​​​ളു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.