അടുത്ത മന്ത്രിസഭയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നു ജാഗ്രതാസമിതി
Wednesday, April 14, 2021 12:49 AM IST
ച​ങ്ങ​നാ​ശേ​രി: അ​ടു​ത്ത മ​ന്ത്രി​സ​ഭ​യി​ൽ ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ജാ​ഗ്ര​താ സ​മി​തി. ക​ഴി​ഞ്ഞ ര​ണ്ട് മ​ന്ത്രി​സ​ഭ​ക​ളു​ടെ കാ​ല​ത്തെ ന്യൂ​ന​പ​ക്ഷ​ക്ഷേ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്ര​കാ​ര​മൊ​രു ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

അ​ടു​ത്ത മ​ന്ത്രി​സ​ഭ​യി​ൽ ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​താ​ര്യ​വും വി​വേ​ച​നര​ഹി​ത​വും നീ​തി​യു​ക്ത​വും ആ​യി​രി​ക്ക​ണ​മെ​ന്ന് യോ​ഗം നി​ർ​ദേ​ശി​ച്ചു. അ​തി​രൂ​പ​താ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജ​യിം​സ് കൊ​ക്കാ​വ​യ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ആ​ർ​ഒ അ​ഡ്വ. ജോ​ജി ചി​റ​യി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. ജോ​ർ​ജ് വ​ർ​ഗീ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.


മു​ഖ്യ​മ​ന്ത്രി ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ, എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​ർ​ക്ക് അ​തി​രൂ​പ​താ കേ​ന്ദ്ര​ത്തി​ൽനി​ന്നു ക​ത്തു​ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.