മുൻ മന്ത്രി കെ.ജെ. ചാക്കോയുടെ സംസ്കാരം ഇന്ന്
Wednesday, April 14, 2021 12:49 AM IST
ചങ്ങനാശേരി: മുൻ മന്ത്രിയും ചങ്ങനാശേരി മുൻഎംഎൽഎയും കേരള കോണ്ഗ്രസ് സ്ഥാപക നേതാവുമായിരുന്ന വാഴപ്പള്ളി കല്ലുകളം കെ.ജെ. ചാക്കോ (ചാക്കോച്ചി-91) യുടെ സംസ്കാരം ഇന്നു നടക്കും.
ഉച്ചകഴിഞ്ഞ് 3.30ന് വാഴപ്പള്ളിയിലുള്ള വസതിയിൽ ശുശ്രൂഷകൾ ആരംഭിച്ച് നാലിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയിൽ മൃതദേഹം സംസ്കരിക്കും. പള്ളിയിലെ ശുശ്രൂഷകൾക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ചങ്ങനാശേരി നഗരസഭാ കാര്യാലയത്തിലും നാലിന് വാഴപ്പള്ളി സർവീസ് സഹകരണ ബാങ്കിലും പൊതുദർശനത്തിനു വച്ചു. അഞ്ചിന് മൃതദേഹം വാഴപ്പള്ളിയിലുള്ള കല്ലുകളം വസതിയിൽ എത്തിച്ചു.