സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷം
സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷം
Friday, April 16, 2021 1:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ ക്ഷാ​​​മം രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ പ​​​ല​​​യി​​​ട​​​ത്തും കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​ൻ ക്യാ​​​ന്പു​​​ക​​​ൾ താ​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി. തി​​​രു​​​വന​​​ന്ത​​​പു​​​രം അ​​​ട​​​ക്കം പ​​​ല ജി​​​ല്ല​​​ക​​​ളി​​​ലും വാ​​​ക്സി​​​ൻ ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ ക്യ​​​ാന്പു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ന​​​ലെ മി​​​ക്ക കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും കു​​​ത്തി​​​വ​​​യ്പ് മു​​​ട​​​ങ്ങി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന ജി​​​മ്മി ജോ​​​ർ​​​ജ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ മെ​​​ഗാ വാ​​​ക്സി​​​നേ​​​ഷ​​​ൻ ക്യാ​​​ന്പും നി​​​ർ​​​ത്തി. എ​​​റ​​​ണാ​​​കു​​​ളം, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ലും ക്യാ​​​ന്പു​​​ക​​​ൾ നി​​​ർ​​​ത്തി.


പാ​​​ല​​​ക്കാ​​​ട് 110 ക്യാ​​​ന്പു​​​ക​​​ളി​​​ൽ 54 എ​​​ണ്ണം മാ​​​ത്ര​​​മാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.വാ​​​ക്സി​​​ൻ ക്ഷാ​​​മ​​​മു​​​ണ്ടെ​​​ങ്കി​​​ലും ക്യാ​​​ന്പു​​​ക​​​ൾ നി​​​ർ​​​ത്തേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ​​​ശൈ​​​ല​​​ജ പറഞ്ഞു.
സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ക്യാ​​​ന്പു​​​ക​​​ളി​​​ലും ര​​​ണ്ടാം ഡോ​​​സ് എ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ​​​വ​​​ർ​​​ക്കും ഇ​​​ന്ന​​​ലെ കു​​​ത്തി​​​വ​​​യ്പി​​​നു​​​ള്ള മ​​​രു​​​ന്ന് ഇ​​​ല്ലാ​​​യി​​​രു​​​ന്നു. അ​​​തി​​​വേ​​​ഗം രോ​​​ഗ​​​വ്യാ​​​പ​​​നം കു​​​റ​​​യ്ക്കാ​​​നു​​​ള്ള ക്ര​​​ഷിം​​​ഗ് ദ ​​​ക​​​ർ​​​വ് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് മെ​​​ഗാ​​​വാ​​​ക്സി​​​നേ​​​ഷ​​​ൻ ക്യാ​​​ന്പു​​​ക​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.