മലയാറ്റൂരിൽ എട്ടാമിടം തിരുനാൾ ഇന്നും നാളെയും
Saturday, April 17, 2021 12:53 AM IST
മ​​ല​​യാ​​റ്റൂ​​ർ: അ​​ന്താ​​രാ​​ഷ്ട്ര തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​മാ​​യ മ​​ല​​യാ​​റ്റൂ​​ർ കു​​രി​​ശു​​മു​​ടി​​യി​​ലും സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യി​​ലും (താ​​ഴ​​ത്തെ പ​​ള്ളി) മാ​​ർ​​ത്തോ​​മാ​​ശ്ലീ​​ഹാ​​യു​​ടെ പു​​തു​​ഞാ​​യ​​ർ തി​​രു​​നാ​​ളി​​ന്‍റെ എ​​ട്ടാ​​മി​​ടം ഇ​​ന്നും നാ​​ളെ​​യു​​മാ​​യി ന​​ട​​ക്കും.

എ​​ട്ടാ​​മി​​ടം തി​​രു​​നാ​​ൾ ദി​​ന​​ങ്ങ​​ൾ അ​​ടു​​ത്ത​​തോ​​ടെ വി​​ശ്വാ​​സി​​ക​​ളു​​ടെ തി​​ര​​ക്ക് ക്ര​​മാ​​തീ​​ത​​മാ​​യി വ​​ർ​​ധി​​ച്ചു. കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ചു​​കൊ​​ണ്ടാ​​ണ് വി​​ശ്വാ​​സി​​ക​​ളെ മ​​ല​​ക​​യ​​റാ​​ൻ അ​​നു​​വ​​ദി​​ക്കു​​ന്ന​​ത്. വോ​​ള​​ണ്ടി​​യ​​ർ​​മാ​​രു​​ടെ​​യും പോ​​ലീ​​സി​​ന്‍റെ​​യും സേ​​വ​​നം ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ലഭ്യമാ​​കും.

സ്റ്റാ​​ളു​​ക​​ളി​​ൽ നി​​ന്ന് അ​​ത്യാ​​വ​​ശ്യ സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങി​​ക്കു​​ന്ന​​വ​​രും നി​​ശ്ചി​​ത അ​​ക​​ലം പാ​​ലി​​ക്ക​​ണ​​മെ​​ന്ന് നി​​ബ​​ന്ധ​​ന​​യു​​ണ്ട്. കു​​ടി​​വെ​​ള്ള​​ത്തി​​ന് സൗ​​ക​​ര്യ​​മൊ​​രു​​ക്കി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും അ​​വ​​ര​​വ​​ർ ത​​ന്നെ ക​​രു​​തു​​ന്ന​​താ​​ണ് ഉ​​ചി​​തം. രാ​​വി​​ലെ ആ​​റു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു വ​​രെ മാ​​ത്ര​​മെ തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് മ​​ല​​ക​​യ​​റാ​​ൻ അ​​നു​​മ​​തി​​യു​​ള്ളൂ. വ​​ലി​​യ കു​​രി​​ശു​​ക​​ൾ വ​​ഹി​​ച്ചു​​കൊ​​ണ്ട് അ​​നേ​​കം വ്യ​​ക്തി​​ക​​ൾ ഒ​​ന്നി​​ച്ചു വ​​രു​​ന്ന​​തും വി​​ല​​ക്കി​​യി​​ട്ടു​​ണ്ട്.


കു​​രി​​ശു​​മു​​ടി​​യി​​ൽ ഇ​​ന്ന് രാ​​വി​​ലെ 9.30 നും ​​വൈ​​കു​​ന്നേ​​രം 5.30 നും ​​ആ​​ഘോ​​ഷ​​മാ​​യ പാ​​ട്ടു​​കു​​ർ​​ബാ​​ന, നാ​​ളെ രാ​​വി​​ലെ 9.30 ന് ​​ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ പാ​​ട്ടു​​കു​​ർ​​ബാ​​ന, പ്ര​​ദ​​ക്ഷി​​ണം, ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് പൊ​​ൻ​​പ​​ണ​​മി​​റ​​ക്ക​​ൽ. സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യി​​ൽ ഇ​​ന്ന​​ലെ കു​​രി​​ശ് എ​​ഴു​​ന്ന​​ള്ളി​​ക്ക​​ൽ പ്ര​​ദ​​ക്ഷി​​ണം, പാ​​ട്ടു​​കു​​ർ​​ബാ​​ന എ​​ന്നി​​വ ഉ​​ണ്ടാ​​യി​​രു​​ന്നു. ഇ​​ന്ന് രാ​​വി​​ലെ ആ​​റി​​ന് ദീ​​പാ​​ർ​​പ്പ​​ണ പ്ര​​ദ​​ക്ഷി​​ണം, കു​​ർ​​ബാ​​ന, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് പാ​​ട്ടു​​കു​​ർ​​ബാ​​ന, പ്ര​​സം​​ഗം, അ​​ങ്ങാ​​ടി പ്ര​​ദ​​ക്ഷി​​ണം. നാ​​ളെ രാ​​വി​​ലെ 5.30 നും ​​ഏ​​ഴി​​ന് കു​​ർ​​ബാ​​ന, 9.30 ന് ​​ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ പാ​​ട്ടു​​കു​​ർ​​ബാ​​ന​​യ്ക്ക് ഫാ.​​ക്രി​​സ്റ്റി മ​​ട​​ത്തി​​ൽ കാ​​ർ​​മി​​ക​​നാ​​കും.

ഫാ.​​ബ​​ർ​​ക്കു​​മാ​​ൻ​​സ് കൊ​​ട​​ക്ക​​ൽ വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് പൊ​​ൻ​​പ​​ണം സ്വീ​​ക​​രി​​ക്ക​​ൽ, ആ​​റി​​ന് ആ​​ഘോ​​ഷ​​മാ​​യ പാ​​ട്ടു​​കു​​ർ​​ബാ​​ന, രാ​​ത്രി എ​​ട്ടി​​ന് തി​​രു​​സ്വ​​രൂ​​പം എ​​ടു​​ത്തു​​വ​​യ്ക്ക​​ൽ, തി​​രു​​നാ​​ൾ കൊ​​ടി​​യി​​റ​​ക്കം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.