ഡോ.ആർ. അജയിന് അഞ്ചു ലക്ഷത്തിന്റെ അവാർഡ് സമ്മാനിച്ചു
Saturday, April 17, 2021 12:53 AM IST
തൃശൂർ: കേരള ആരോഗ്യസർവകലാശാല കഴിഞ്ഞവർഷം നടത്തിയ എംബിബിഎസ് പരീക്ഷയിൽ 2450 ൽ 2015 മാർക്ക് നേടി ഒന്നാം റാങ്ക് നേടിയ അമല മെഡിക്കൽ കോളജ് വിദ്യാർഥി തൃക്കരിപ്പൂർ സ്വദേശി ആർ. അജയ് അമല മാനേജ്മെന്റ് ഏർപ്പെടുത്തിയ അഞ്ചു ലക്ഷം രൂപയുടെ കാഷ് അവാർഡിന് അർഹനായി.
ജില്ലാ കളക്ടർ എസ്. ഷാനവാസ് കാഷ് അവാർഡ് സമ്മാനിച്ചു. യുവഡോക്ടർമാർക്കുവേണ്ടി ക്രോസ് റോഡ്സ് എന്ന പേരിൽ ആരംഭിച്ച കരിയർ ഗൈഡൻസ് കോഴ്സിന്റെ ഉദ്ഘാടനവും കളക്ടർ നിർവഹിച്ചു.
അമല ഡയറക്ടർ ഫാ.ജൂലിയസ് അറയ്ക്കൽ, ഫാ.ഫ്രാൻസിസ് കുരിശേരി, ഡോ.ബെറ്റ്സി തോമസ്, ഡോ.സുനു സിറിയക് എന്നിവർ അനുമോദന യോഗ ത്തിൽ പ്രസംഗിച്ചു.