സം​​​സ്ഥാ​​​ന​​​ത്ത് ഇ​ന്ന​ലെ 10,031 പേ​ർ​ക്കു കോ​വി​ഡ്
Saturday, April 17, 2021 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പ്ര​​​തി​​​ദി​​​ന കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ൽ. ഇ​​​ന്ന​​​ലെ 10,031 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​യി 14.8 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​രു ദി​​​വ​​​സം പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ഇ​​​തു മൂ​​​ന്നാം ത​​​വ​​​ണ മാ​​​ത്ര​​​മാ​​​ണ്. ഇ​​​തി​​​നു മു​​​ന്പു ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​ർ 10 ന് 11,755 ​​​പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി​​​രു​​​ന്നു ഒ​​​രു ദി​​​വ​​​സ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന എ​​​ണ്ണം. ഒ​​​ക്ടോ​​​ബ​​​ർ ഏ​​​ഴി​​​ന് 10,606 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. അ​​​തി​​​നു ശേ​​​ഷം പ​​​തി​​​നാ​​​യി​​​രം ക​​​ട​​​ക്കു​​​ന്ന​​​ത് ഇ​​​ന്ന​​​ലെ​​​യാ​​​ണ്.

ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 67,775 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. പ​​​രി​​​ശോ​​​ധി​​​ച്ച​​​വ​​​രി​​​ൽ ഏ​​​ഴി​​​ലൊ​​​രാ​​​ൾ പോ​​​സി​​​റ്റീ​​​വ് ആ​​​യി. 21 മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 4,877 ആ​​​യി. 32 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. 3,792 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടെ എ​​​ണ്ണം 69,868 ആ​​​യി ഉ​​​യ​​​ർ​​​ന്നു.


ഇ​​​ന്ന​​​ലെ കോ​​​ഴി​​​ക്കോ​​​ട്ട് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 1,500 നു ​​​മു​​​ക​​​ളി​​​ലെ​​​ത്തി. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം:

കോ​​​ഴി​​​ക്കോ​​​ട് 1,560, എ​​​റ​​​ണാ​​​കു​​​ളം 1,391, മ​​​ല​​​പ്പു​​​റം 882, കോ​​​ട്ട​​​യം 780, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 750, ആ​​​ല​​​പ്പു​​​ഴ 745, തൃ​​​ശൂ​​​ർ 737, ക​​​ണ്ണൂ​​​ർ 673, കാ​​​സ​​​ർ​​​ഗോ​​​ഡ് 643, പാ​​​ല​​​ക്കാ​​​ട് 514, കൊ​​​ല്ലം 454, വ​​​യ​​​നാ​​​ട് 348, ഇ​​​ടു​​​ക്കി 293, പ​​​ത്ത​​​നം​​​തി​​​ട്ട 261.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.