ഒ​മാ​നി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു
Sunday, April 18, 2021 1:54 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഒ​മാ​നി​ല്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് നാ​ദാ​പു​രം സ്വ​ദേ​ശി ന​വാ​സ്(35), വ​ട​ക​ര കോ​ട്ടൂ​ര്‍ സ്വ​ദേ​ശി പൊ​റ​ലേ​രി മീ​ത്ത​ല്‍ ഉ​ണ്ണി(49), വ​ട​ക​ര താ​യ​ങ്ങാ​ടി അ​യ്യം കൊ​ല്ലി ഹം​സ(40)​എ​ന്നി​വ​രാ​ണ് സ​ലാ​ല​യി​ല്‍ മ​രി​ച്ച​ത്.

ഐ​ടി മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ന​വാ​സി​ന് ര​ണ്ടാ​ഴ്ച മു​മ്പാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് ബി​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പാ​ണ്ഡ്യ അ​സോ​സി​യേ​റ്റ്‌​സി​ല്‍ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു ഉ​ണ്ണി. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വേ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് ഇ​ദ്ദേ​ഹം മ​രി​ച്ച​ത്. പ​ച്ച​ക്ക​റി​ക്ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു താ​യ​ങ്ങാ​ടി സ്വ​ദേ​ശി ഹം​സ. മൂ​ന്നു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സ​ലാ​ല​യി​ല്‍ സം​സ്‌​ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.