മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റിയുടെ പു​തി​യ ബ്ലോ​ക്ക് പ്ര​വ​ർ​ത്ത​നം തുടങ്ങി
മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റിയുടെ  പു​തി​യ ബ്ലോ​ക്ക് പ്ര​വ​ർ​ത്ത​നം തുടങ്ങി
Tuesday, April 20, 2021 12:02 AM IST
പാ​​ലാ: മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി പാ​​ലാ​​യു​​ടെ പു​​തി​​യ ബ്ലോ​​ക്ക് പ്ര​​വ​​ർ​​ത്ത​​ന​മാ​രം​​ഭി​​ച്ചു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​ശു​​പ​​ത്രി​​യി​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ പാ​​ലാ രൂ​​പ​​ത ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് പു​​തി​​യ ബ്ലോ​​ക്കി​​ന്‍റെ ആ​​ശീ​​ർ​​വാ​​ദ​​ക​​ർ​​മം നി​​ർ​​വ​​ഹി​​ച്ചു. മെ​​ഡി​​സി​​റ്റി ആ​​രോ​​ഗ്യ​​രം​​ഗ​​ത്തി​​ന് പു​​തി​​യൊ​​രു സം​​സ്കാ​​രം ന​​ല്​​കു​​ക​​യാ​​ണെ​​ന്ന് അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.

മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു. മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി മാ​​നേ​​ജിം​ഗ് ഡ​​യ​​റ​​ക്ട​​ർ മോ​​ണ്‍. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ൽ, ബ്രാ​​ൻ​​ഡിം​​ഗ് & ഹെ​​ൽ​​ത്ത്കെ​​യ​​ർ പ്രൊ​​മോ​​ഷ​​ൻ​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ർ​​ജ് വേ​​ളൂ​​പ്പ​​റ​​ന്പി​​ൽ, പ്രൊ​​ജ​​ക്റ്റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് കീ​​ര​​ഞ്ചി​​റ, മെ​​ഡി​​ക്ക​​ൽ ഡ​​യ​​റ​​ക്ട​​ർ ഡോ. ​​ലി​​സി തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.


130 ഓ​​ളം മു​​റി​​ക​​ളു​​ള്ള ഈ ​​ബ്ലോ​​ക്കി​​ൽ എ ​​സി, നോ​​ണ്‍ എ ​​സി, ഡീ​​ല​​ക്സ് വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ മു​​റി​​ക​​ൾ ല​​ഭ്യ​​മാ​​ണ്. ന​​ഴ്സ​​സ് കോ​​ൾ സി​​സ്റ്റം, എ​​ല്ലാ മു​​റി​​ക​​ളി​​ലും അ​​ത്യാ​​ധു​​നി​​ക ബെ​​ഡു​​ക​​ൾ, പൊ​​ള്ള​​ൽ ഏ​​ൽ​​ക്കു​​ന്ന​​വ​​ർ​​ക്കാ​​യി അ​​ത്യാ​​ധു​​നി​​ക സജ്ജീക​​ര​​ണ​​ങ്ങ​​ളു​​ള്ള ബേ​​ണ്‍ ഐ ​​സി യൂ, ​​അ​​വ​​യ​​വ മാ​​റ്റി​​വ​​യ്ക്ക​​ൽ ശ​​സ്ത്ര​​ക്രി​​യ​​ക​​ൾ​​ക്കാ​​യു​​ള്ള ട്രാ​​ൻ​​സ്പ്ലാ​​ന്‍റ് ഐ ​​സി യൂ ​​തു​​ട​​ങ്ങി നി​​ര​​വ​​ധി സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടു കൂ​​ടി​​യാ​​ണ് പു​​തി​​യ ബ്ലോ​​ക്ക് പ്ര​​വ​​ർ​​ത്ത​​ന​മാ​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 41 ൽ ​​പ​​രം വി​​ഭാ​​ഗ​​ങ്ങ​​ളും 140 ല​​ധി​​കം ഡോ​​ക്ട​​ർ​​മാ​രും അ​​ട​​ങ്ങു​​ന്ന മെ​​ഡി​​സി​​റ്റി​​യി​​ൽ സ്കാ​​നിം​​ഗി​​നാ​​യി അ​​ത്യാ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളാ​​ണു​​ള്ള​​ത്.24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്ത​​ന നി​​ര​​ത​​മാ​​യ എ​​മ​​ർ​​ജ​​ൻ​​സി ആ​​ൻ​​ഡ് റേ​​ഡി​​യോ​​ള​​ജി വി​​ഭാ​​ഗ​​ങ്ങ​​ൾ, 11 ഓ​​പ്പ​​റേ​​ഷ​​ൻ തീ​​യേ​​റ്റ​​റു​​ക​​ൾ തു​​ട​​ങ്ങി നി​​ര​​വ​​ധി സൗ​​ക​​ര്യ​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.