മെ​ഗാ എ​ടി​വി മ​ത്സ​ര​ത്തി​ല്‍ പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നു മി​ക​ച്ച നേ​ട്ടം
മെ​ഗാ എ​ടി​വി മ​ത്സ​ര​ത്തി​ല്‍ പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നു മി​ക​ച്ച നേ​ട്ടം
Wednesday, April 21, 2021 12:11 AM IST
പാ​​ലാ: ഗോ​​വ​​യി​​ല്‍ ന​​ട​​ന്ന ഓ​​ട്ടോ സ്‌​​പോ​​ര്‍​ട്‌​​സ് ഇ​​ന്ത്യ​ മെ​​ഗാ എ​​ടി​​വി (ഓ​​ള്‍ ടെ​​റൈ​​ന്‍ വെ​​ഹി​​ക്കി​​ള്‍) മ​​ത്സ​​ര​​ത്തി​​ല്‍ സെ​​ന്‍റ് ജോ​​സ​​ഫ്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ ടീ​മി​നു മി​ക​ച്ച നേ​ട്ടം. ദേ​​ശീ​​യ​​ത​​ല​​ത്തി​​ല്‍ സെ​​ല​​ക്ട് ചെ​​യ്യ​​പ്പെ​​ട്ട 100 ടീ​​മു​​ക​​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഡ്രാ​​ഗ് റേ​​സ്, ഡേ​​ര്‍​ട് റേ​​സ്, എ​​ന്‍​ഡ്യൂ​റ​ന്‍​സ് റേ​​സ് എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ യ​​ഥാ​​ക്ര​​മം 21, 15, 9 സ്ഥാ​​ന​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ ദേ​​ശീ​​യ റാ​​ങ്കി​​ല്‍ 18-ാം സ്ഥാ​​ന​​മാ​​ണ് സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. ഏ​​പ്രി​​ല്‍ 10, 11, 12 തീ​​യ​​തി​​ക​​ളി​​ലാ​​യാ​ണ് മ​ത്സ​രം ന​ട​ന്ന​ത്.

കോ​​ള​​ജി​​ലെ സൊ​​സൈ​​റ്റി ഓ​​ഫ് ഓ​​ട്ടോ​​മോ​​ട്ടീ​​വ് എ​​ന്‍​ജി​​നി​​യേ​​ഴ്‌​​സ് ക്ല​​ബാ​​ണ് ഈ ​​മ​​ത്സ​​ര​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ പ​​രി​​ശീ​​ല​​നം വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു ന​​ല്‍​കു​​ന്ന​​ത്. കോ​​ള​​ജി​​ലെ മെ​​ക്കാ​​നി​​ക്ക​​ല്‍ വി​​ഭാ​​ഗ​​ത്തി​​ലെ ഡോ. ​​ജി​​ല്‍​സ് സെ​​ബാ​​സ്റ്റ്യ​​ന്‍, സ​​ച്ചി​​ന്‍ ജോ​​സ് എ​​ന്നീ അ​​ധ്യാ​​പ​​ക​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ 30 വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ അ​​ട​​ങ്ങു​​ന്ന ടീം ​​ഒ​​രു വ​​ര്‍​ഷം കൊ​​ണ്ടാ​​ണ് ഓ​​ള്‍ ടെ​​റൈ​​ന്‍ വെ​​ഹി​​ക്കി​​ള്‍ (എ​​ടി​​വി) നി​​ര്‍​മി​​ച്ച​​ത്.


അ​ത്യ​പൂ​ർ​വ നേ​​ട്ടം കൈ​​വ​​രി​​ച്ച വി​​ദ്യാ​​ര്‍​ഥി​​ക​​ളെ​​യും മെ​​ക്കാ​​നി​​ക്ക​​ല്‍ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ഭാ​​ഗ​​ത്തെ​​യും കോ​​ള​​ജ് ചെ​​യ​​ര്‍​മാ​​ന്‍ മോ​​ണ്‍. ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​മ്പി​​ല്‍, മാ​​നേ​​ജ​​ര്‍ ഫാ. ​​മാ​​ത്യു കോ​​രം​​കു​​ഴ, പ്രി​​ന്‍​സി​​പ്പ​​ൽ ഡോ. ​​ജെ. ഡേ​​വി​​ഡ്, വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ൽ ഡോ. ​​എ​​സ്. മ​​ധു​​കു​​മാ​​ര്‍, മെ​​ക്കാ​​നി​​ക്ക​​ല്‍ വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​ബി​​നോ​​യ് ബേ​​ബി എ​​ന്നി​​വ​​ര്‍ അ​​ഭി​​ന​​ന്ദി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.