തിരുവിതാംകൂർ ദേവസ്വം ബോർഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
Wednesday, April 21, 2021 12:11 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക്ഷേ​​ത്ര​​ങ്ങ​​ൾ രാ​​വി​​ലെ ആ​​റു​​മു​​ത​​ൽ രാ​​ത്രി ഏ​​ഴു​​വ​​രെ മാ​​ത്ര​​മേ തു​​റ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കാ​​വൂ എ​​ന്ന് തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് മാ​​ർ​​ഗ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പു​​റ​​പ്പെ​​ടു​​വി​​ച്ചു.

ക്ഷേ​​ത്ര​​ങ്ങ​​ളി​​ൽ ദ​​ർ​​ശ​​ന​​ത്തി​​നാ​​യി ഒ​​രേസ​​മ​​യം 10 പേ​​രി​​ൽ കൂ​​ടു​​ത​​ൽ പാ​​ടി​​ല്ല. പൂ​​ജാസ​​മ​​യ​​ത്ത് ശ്രീ​​കോ​​വി​​ലി​​നു മു​​ന്നി​​ൽ തി​​ര​​ക്കി​​ല്ല എ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്തേ​​ണ്ട​​താ​​ണ്. ക്ഷേ​​ത്രജീ​​വ​​ന​​ക്കാ​​രും ഭ​​ക്ത​​രും മാ​​സ്ക് ധ​​രി​​ക്കു​​ന്നു​​വെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്തേ​​ണ്ട​​താ​​ണ്. ദ​​ർ​​ശ​​ന​​ത്തി​​ന് എ​​ത്തു​​ന്ന​​വ​​രെ തെ​​ർ​​മ​​ൽ സ്കാ​​നിം​​ഗ് ന​​ട​​ത്തി​​യ​​ശേ​​ഷ​​മേ പ്ര​​വേ​​ശി​​പ്പി​​ക്കാ​​വൂ. ദ​​ർ​​ശ​​നം ക​​ഴി​​ഞ്ഞ് ഉ​​ട​​ൻ മ​​ട​​ങ്ങു​​ന്നു​​വെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം. 60 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള​​വ​​ർ​​ക്കും 10 വ​​യ​​സി​​നു താ​​ഴെ​​യു​​ള്ള​​വ​​ർ​​ക്കും ദ​​ർ​​ശ​​ന​​ത്തി​​ന് അ​​നു​​മ​​തി ന​​ൽ​​കി​​ല്ല.


വ​​ഴി​​പാ​​ടി​​ന്‍റെ ഭാ​​ഗ​​മാ​​യ​​ല്ലാ​​തെ അ​​ന്ന​​ദാ​​നം പാ​​ടി​​ല്ല. ബ​​ലി​​യി​​ട​​ൽ ച​​ട​​ങ്ങും അ​​തോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള അ​​ന്ന​​ദാ​​ന​​വും കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡം പാ​​ലി​​ച്ചാ​​ക​​ണം.

ഇ​​നി​​യൊ​​രു ഉ​​ത്ത​​ര​​വ് ഉ​​ണ്ടാ​​കു​​ന്ന​​തു​​വ​​രെ ആ​​ന​​ക​​ളെ ക്ഷേ​​ത്രച​​ട​​ങ്ങു​​ക​​ൾ​​ക്ക് ഉ​​പ​​യോ​​ഗി​​ക്കാ​​ൻ പാ​​ടി​​ല്ല. ഇ​​തി​​നോ​​ട​​കം തീ​​രു​​മാ​​നി​​ച്ച ച​​ട​​ങ്ങു​​ക​​ൾ​​ക്ക് ഉ​​ത്ത​​ര​​വ് ബാ​​ധ​​ക​​മ​​ല്ല. ആ​​ചാ​​ര​​പ​​ര​​മാ​​യി ആ​​ന​​ക​​ളെ ഒ​​ഴി​​ച്ചു​​കൂ​​ടാ​​നാ​​കാ​​ത്ത ച​​ട​​ങ്ങു​​ക​​ൾ​​ക്ക് മു​​ൻ​​കൂ​​ട്ടി അ​​നു​​മ​​തി വാ​​ങ്ങേ​​ണ്ട​​താ​​ണെ​​ന്നും ഉ​​ത്ത​​ര​​വി​​ൽ പ​​റ​​യു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.