ക്രൈം ​ന​ന്ദ​കു​മാ​ര്‍ ഇ​ഡി​ക്കു മു​ന്നി​ല്‍ ഹാജരായി​ല്ല
Wednesday, April 21, 2021 12:39 AM IST
കൊ​​​ച്ചി: ലാ​​​വ​​​ലി​​​ന്‍ കേ​​​സു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പ​​​രാ​​​തി​​​ക​​​ളി​​​ല്‍ ക്രൈം ​​​പ​​​ത്രാ​​​ധി​​​പ​​​ര്‍ ടി.​​​പി. ന​​​ന്ദ​​​കു​​​മാ​​​ര്‍ എ​​​ന്‍​ഫോ​​​ഴ്സ്മെ​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന് (ഇ​​​ഡി) മു​​​ന്നി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ എ​​​ത്തി​​​യി​​ല്ല. ഇ​​​ന്ന​​​ലെ എ​​​ത്ത​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​ഡി നി​​​ര്‍​ദേ​​​ശം. അ​​​സു​​​ഖ​​​മാ​​​യ​​​തി​​നാ​​ൽ എ​​​ത്താ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നു ന​​​ന്ദ​​​കു​​​മാ​​​ര്‍ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​ഞ്ചു​​​മ​​​ണി​​​ക്കൂ​​​റോ​​​ളം മൊ​​​ഴിയെ​​​ടു​​​ത്തി​​​രു​​​ന്നു. ലാ​​​വ്‌​​​ലി​​​ന്‍ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളും തെ​​​ളി​​​വു​​​ക​​​ളും കൈ​​​മാ​​​റി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും കൂ​​​ടു​​​ത​​​ല്‍ വ്യ​​​ക്ത​​​ത വ​​​രു​​​ത്താ​​​നാ​​​ണ് ഇ​​ഡി വീ​​ണ്ടും വി​​ളി​​പ്പി​​ച്ച​​ത്.


ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സി​​​ന് 2006 മാ​​​ര്‍​ച്ച് 10നു ​​​ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ന​​​ന്ദ​​​കു​​​മാ​​​റി​​ന്‍റെ മൊ​​​ഴി​​​യെ​​​ടു​​​ക്കു​​ന്ന​​ത്. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍, തോ​​​മ​​​സ് ഐ​​​സ​​​ക്, എം.​​​എ. ബേ​​​ബി എ​​​ന്നി​​​വ​​​ര്‍​ക്കെ​​​തി​​​രേ​​​യാ​​​യി​​​രു​​​ന്നു ന​​​ന്ദ​​​കു​​​മാ​​​റി​​​ന്‍റെ പ​​​രാ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.