രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ഹ​ര്‍​ജി മാ​റ്റി
Wednesday, April 21, 2021 12:39 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മേ​​​യ് ര​​​ണ്ടി​​​ന​​​കം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി​​​ക്കെ​​​തി​​​രേ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി മാ​​​റ്റി. പാ​​​ല​​​ക്കാ​​​ട് നെ​​​ന്മാ​​​റ സ്വ​​​ദേ​​​ശി എ. ​​​ച​​​ന്ദ്ര​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​ണു ഹൈ​​​ക്കോ​​​ട​​​തി വെ​​​ള്ളി​​​യാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി​​​യ​​​ത്.

രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​ക്കു കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള മൂ​​​ന്ന് ഒ​​​ഴി​​​വു​​​ക​​​ള്‍ നി​​​ക​​​ത്താ​​​ന്‍ പു​​​തി​​​യ നി​​​യ​​​മ​​​സ​​​ഭ നി​​​ല​​​വി​​​ല്‍ വ​​​ന്ന​​​ശേ​​​ഷം തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​​ട​​​ത്തി​​​യാ​​​ല്‍ മ​​​തി​​​യെ​​​ന്നാ​​​ണു ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ വാ​​​ദം.

വ​​​യ​​​ലാ​​​ര്‍ ര​​​വി, കെ.​​​കെ. രാ​​​ഗേ​​​ഷ്, പി.​​​വി. അ​​​ബ്ദു​​​ള്‍ വ​​​ഹാ​​​ബ് എ​​​ന്നി​​​വ​​​രു​​​ടെ കാ​​​ലാ​​​വ​​​ധി ഇ​​​ന്നു ക​​​ഴി​​​യു​​​ന്ന​​​തോ​​​ടെ​​​യാ​​​ണു രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ലേ​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​നി​​​വാ​​​ര്യ​​​മാ​​​യി വ​​​ന്ന​​​ത്. ഏ​​​പ്രി​​​ല്‍ 12നു ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​ന്‍ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​​മ്മീ​​​ഷ​​​ന്‍ പി​​​ന്നീ​​​ട് തീ​​​രു​​​മാ​​​നം മാ​​​റ്റി.


ഇ​​​തി​​​നെ​​​തി​​​രേ നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​യും എ​​​സ്. ശ​​​ര്‍മ എം​​​എ​​​ല്‍​എ​​​യും ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണ് മേ​​​യ് ര​​​ണ്ടി​​​ന​​​കം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​ന്‍ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. ജ​​​സ്റ്റീ​​​സ് വി.​​​ജി. അ​​​രു​​​ണ്‍, ജ​​​സ്റ്റീ​​​സ് ടി.​​​ആ​​​ര്‍. ര​​​വി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണു ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.