പൊതു പരീക്ഷകള്‍: ആശങ്ക നീക്കണമെന്നു കെപിഎസ്ടിഎ
Thursday, April 22, 2021 12:08 AM IST
കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള എറണാകുളം ജില്ലയില്‍ പരീക്ഷാ നടത്തിപ്പില്‍ വേണ്ടത്ര ക്രമീകരണം നടത്താത്തത് പൊതുസമൂഹത്തില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നും സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും കെപിഎസ്ടിഎ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പൊതുസമൂഹം മൊത്തം എതിര്‍ത്തിട്ടും ഭരണകക്ഷിയുടെ അധ്യാപക സംഘടനയെക്കൊണ്ട് കത്ത് കൊടുത്തു പരീക്ഷകള്‍ മാറ്റിവയ്പിച്ചത് രാഷ്ട്രീയ താല്പര്യങ്ങള്ക്കു വേണ്ടിയാണ്.
ഇതിന് ഇരയാകേണ്ടി വരുന്നതു പത്ത് ലക്ഷത്തോളം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ആയിരക്കണക്കിന് അധ്യാപകരുമാണെന്ന് ഭാരവാഹികൾ പറഞ്ഞു.